Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനമില്ല, തീരുമാനം കൊവിഡ് വർധനവിന്റെ പശ്ചാത്തലത്തിൽ

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനമില്ല, തീരുമാനം കൊവിഡ് വർധനവിന്റെ പശ്ചാത്തലത്തിൽ
തിരുവനന്തപുരം , വെള്ളി, 12 ജൂണ്‍ 2020 (18:09 IST)
തിരുവനന്തപുരം: ഗുരുവായൂരിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.ഗുരുവായൂർ ഭരണസമിതി എടുത്ത തീരുമാനം സർക്കാരിനെ അറിയിക്കുകയായിരുന്നുവെന്നും സർക്കാർ അത് അംഗീകരിച്ചെന്നും മന്ത്രി വിശദമാക്കി.
 
തൃശൂർ ജില്ലയിൽ കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ ഇളവുകൾ പിൻവലിക്കാൻ ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. അതേസമയം നാളെ നിശ്ചയിച്ചിട്ടുള്ള വിവാഹങ്ങൾ നടത്താൻ അനുമതിയുണ്ട്.
 
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രം ജീവനക്കാർക്ക് ആശങ്കയുള്ളതായി മന്ത്രി പറഞ്ഞു.മറ്റുക്ഷേത്രങ്ങൾക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും മന്ത്രി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമിത വൈദ്യുതി ബില്ല്; 19ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വീട്ടമ്മമാരുടെ ബില്ല് കത്തിക്കല്‍ പ്രതിഷേധം