എഡിജിപിയുടെ മകൾക്കെതിരായ അന്വേഷണത്തിൽ ഇടപെട്ടിട്ടില്ല: ലോക്നാഥ് ബെഹ്‌റ

Webdunia
ശനി, 30 ജൂണ്‍ 2018 (16:41 IST)
എഡിജിപി സുധേഷ് കുമാറിന്റെ മകൾ സ്‌നിഗ്ധ പൊലീസ് ഡ്രൈവറായ ഗവാസ്കറിനെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസിൽ താൻ ഇടപെട്ടിട്ടില്ലെന്ന് ഡി ജി പി ലോക്നാഥ് ബെഹ്‌റ. കേസ് പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. അവർ കൃത്യമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്നും ഡിജിപി പറഞ്ഞു. 
 
അന്വേഷണം നടക്കുകയാണ്. ഒരു കേസുണ്ടായാൽ ഉടനെ തന്നെ തെളിവുകൾ ലഭിക്കണം എന്നില്ല. കൃത്യമായ തെളിവ് ലഭിച്ചു കഴിഞ്ഞാൽ കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും ലോക്നാഥ് ബെഹ്‌റ കൂട്ടിച്ചേർത്തു. 
 
ഈ മാസം 14നാണ് സംഭവം ഉണ്ടാകുന്നത്. മർദ്ദനമേറ്റ ഗവസ്കർ പരാതി നൽകിയതോടെ പൊലീസിലെ ദാസ്യപ്പണിയുടെ വിവരങ്ങൾ കൂടുതൽ പുറത്താവുകയായിരുന്നു. സംഭവം സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിച്ചതായി മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു, എന്നാൽ അന്വേഷണം തുടങ്ങി ഇത്ര ദിവസം കഴിഞ്ഞിട്ടും സ്നിഗ്ധയെ പൊലീസ് അറസ്റ്റ് ചെയ്യാത്തത് വിമർശനങ്ങൾക്കിടയാക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments