തിരുവനന്തപുരം: ഈ മാസം മുതൽ സന്നിധാനത്ത് വനിതാ പൊലീസുകാരെ നിയോഗിക്കുമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്‌റ. വിശ്വാസവും ജോലിയും രണ്ടാണെന്നും സേനയിൽ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു
500 വനിതാ പൊലീസുകാരെയെങ്കിലും സന്നിധാനത്ത് നിയോഗിക്കേണ്ടി വരുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. പുതുച്ചേരിയടക്കം അഞ്ച് സംസ്ഥാനങ്ങളോട് വനിതാ പൊലീസുകാരെ വിട്ടു നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു പ്ലട്ടൂൺ വനിതാ പൊലീസിനെയെങ്കിലും വിട്ടുനൽകണമെന്നാണ് ലോക്നാഥ് ബെഹ്‌റ മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികളോട് അഭ്യർത്ഥിച്ചിട്ടുള്ളത്.
തുലാമാസ പൂജക്കായി 18ന് നടതുറക്കുമ്പോൾ തന്നെ സ്ത്രീകൾ എത്താനുള്ള സാധ്യത കണക്കിലെടുത്താണ് ഉടൻ തന്നെ വനിതാ പൊലീസിനെ നിയമിക്കാൻ തിരൂമാനിച്ചിരിക്കുന്നത്. വിവിധ സംഘടനകൾ പ്രതിശേധമായി എത്താൻ സാധ്യതയുള്ളതിനാൽ കനത്ത സുരക്ഷ ഒരുക്കാനാണ് തീരുമാനം.
400 വനിത പോലിസുകാരെയാവും സംസ്ഥാനം നിയോഗിക്കുക. 150 പൊലീസുകാരെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കണ്ടെത്താനാണ് ശ്രമം. അതേസമയം സംസ്ഥാന പൊലീസ് സേനയിൽ ചില സ്ത്രീകൾക്ക് ശബരിമലയിൽ സേവനം അനുഷ്ടിക്കുന്നതിന് അതൃപ്തി ഉള്ളതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇത്തരക്കാരെ ഒഴിവാക്കിയാവും ഡ്യൂട്ടി തീരുമാനിക്കുക.