ലോക്ക് ഡൗൺ: സ്വകാര്യ വാഹനങ്ങൾ ഉപയോഗിയ്ക്കാൻ സത്യവാങ്‌മൂലം നൽകണമെന്ന് ഡിജിപി

Webdunia
ചൊവ്വ, 24 മാര്‍ച്ച് 2020 (13:10 IST)
തിരുവനന്തപുരം: കോവിഡ് 19 ബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ലോക്‌ ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ അവശ്യ സേവനങ്ങൾക്ക് പാസ് നൽകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. അനാവശ്യമായി സ്വകാര്യ വാഹനങ്ങൾ ഉൾപ്പടെ നിരത്തിലിറങ്ങുന്നത് തടയാനാണ് നടപടി. 
 
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാധ്യമ പ്രവർത്തകർക്കും അവരുടെ ഐഡി കാര്‍ഡ് ഉപയോഗിച്ച്‌ യാത്ര ചെയ്യാന്‍ സാധിക്കും. സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണം. സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങൾ നൽകി അവസരം ദുരുപയോഗം ചെയ്താൽ അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.
 
മരുന്നുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഇളവുണ്ടായിരിക്കും. ടാക്‌സികളും ഓട്ടോയും അത്യാവശ സാധനങ്ങളും മരുന്നുകളും ആശുപത്രി ഉപകരണങ്ങളും കൊണ്ടുപോകാൻ മാത്രമേ ഉപയോഗിക്കാവു. ജില്ലാ പൊലീസ് മേധാവികൾക്കാണ് പാസുകൾ അനുവദിക്കാനുള്ള അധികാരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണകൊള്ള കേസില്‍ കൂടുതല്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഇഡി; കണ്ടുകെട്ടുന്നത് കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണത്തിന് തത്തുല്യമായ സ്വത്ത്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹാര്‍ജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും; കൂടുതല്‍ തെളിവുകള്‍ ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിക്കും

മണലൂരില്‍ രവീന്ദ്രനാഥ് മത്സരിക്കും, യുഡിഎഫിനായി സുധീരന്‍ ഇല്ല; ബിജെപിക്കായി രാധാകൃഷ്ണന്‍

MA Baby: 'അദ്ദേഹം പണ്ട് മുതലേ അങ്ങനെയാണ്'; കളിയാക്കുന്നവര്‍ക്കു മറുപടിയുമായി സോഷ്യല്‍ മീഡിയ

ശങ്കരദാസിന്റെ അസുഖം എന്താണ്? ശബരിമല സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ വിമര്‍ശനവുമായി കോടതി

അടുത്ത ലേഖനം
Show comments