Publish Date: Fri, 14 Aug 2020 (16:01 IST)
Updated Date: Fri, 14 Aug 2020 (16:03 IST)
ഡിജിപി ലോക്‌നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം എസ്.പി യു അബ്ദുള്‍ കരീമുമായും കളക്ടര്‍ കെ.ഗോപാലകൃഷ്ണനുമായും സമ്പര്‍ക്കത്തില്‍ വന്നതിനാലാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
മലപ്പുറത്ത് ഡെപ്യൂട്ടി കളക്ടര്‍ ഉള്‍പ്പടെ കളക്ടറേറ്റിലെ 21 മറ്റ് ഉദ്യോഗസ്ഥര്‍ക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വലിയ തോതിലുള്ള രോഗബാധയാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടെയാണ് ജില്ലയുടെ ചുമതലയുള്ള പ്രധാന ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.