Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനധികൃത ഫ്ലക്‌സ് വെക്കുന്നത് ഇനി ക്രിമിനൽ കുറ്റം, ഡിജിപി സർക്കുലർ ഇറക്കി

അനധികൃത ഫ്ലക്‌സ് വെക്കുന്നത് ഇനി ക്രിമിനൽ കുറ്റം, ഡിജിപി സർക്കുലർ ഇറക്കി

അഭിറാം മനോഹർ

, ചൊവ്വ, 18 ഫെബ്രുവരി 2020 (13:27 IST)
പാതയോരത്ത് അനധികൃതമായി ഫ്ലക്‌സുകൾ സ്ഥാപിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ഡിജിപി. ഇത് സംബന്ധിച്ച സർക്കുലർ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഡിജിപി അയച്ചിട്ടുണ്ട്.
 
ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിൽ സർക്കാരിനെ ഹൈക്കോടതി ശാസിച്ചിരുന്നു. ഫ്ലക്‌സ്ന്നിരോധനം ഫലപ്രദമായി നടപ്പിലാക്കാൻ സർക്കാർ ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന് വിമർശിച്ച ഹൈക്കോടതി ഉത്തരവുകൾ നടപ്പിലാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെങ്കിൽ അവ പിൻവലിക്കാനും തയ്യാറാണെന്നും പറഞ്ഞു. ഈ സാഹച്ചര്യത്തിലാണ് ഡിജിപി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സർക്കുലർ അയച്ചിരിക്കുന്നത്.
 
ഫ്ലക്സ് നിരോധനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകൾ കർശനമായി നടപ്പാക്കണം. ഇതിനായി റോഡ് അപകടങ്ങൾക്ക് കാരണമാകുന്ന ഫ്ലക്‌സുകളും ബോർഡുകളും നീക്കം ചെയ്യാൻ ഡിജിപി നിർദേശം നൽകി.റോഡ് സുരക്ഷാ അതോറിറ്റി കമ്മീഷണറും ഇത് സംബന്ധിച്ച സർക്കുലർ ഹൈക്കോടതി നിർദേശപ്രകാരം പുറത്തിറക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആർത്തവമുള്ളപ്പോൾ പാചകം ചെയ്യുന്ന സ്ത്രീകൾ അടുത്ത ജന്മം നായയായ് ജനിക്കും; വിവാദ പരാമർശവുമായി ഹിന്ദു സന്യാസി