Webdunia - Bharat's app for daily news and videos

Install App

മൂന്ന് മാസമായി റേഷൻ വിഹിതം വാങ്ങിയില്ല. 59,688 കുടുംബങ്ങളുടെ റേഷൻ വിഹിതം റദ്ദാക്കി

അഭിറാം മനോഹർ
ബുധന്‍, 13 മാര്‍ച്ച് 2024 (12:54 IST)
മൂന്ന് മാസമായി തുടര്‍ച്ചയായി റേഷന്‍ വിഹിതം വാങ്ങാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് 59,688 കുടുംബങ്ങളുടെ സൗജന്യ റേഷന്‍ വിഹിതം റദ്ദാക്കി. മുന്‍ഗണന വിഭാഗത്തില്‍ റേഷന്‍ വിഹിതം വാങ്ങിയിരുന്നവരെ നോണ്‍ പ്രയോരിറ്റി നോണ്‍ സബ്‌സിഡി വിഭാഗത്തിലേക്ക് തരം താഴ്ത്തുകയാണ് ചെയ്തത്. ഇനി മുന്‍ഗണന ലഭിക്കണമെങ്കില്‍ പുതിയ അപേക്ഷ നല്‍കേണ്ടതായി വരും.
 
കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ ആനുകൂല്യത്തോടെയുള്ള റേഷന്‍ വിഹിതം കൈപ്പറ്റുന്ന അന്ത്യോദയ അന്നയോജന പ്രയോറിറ്റി ഹൗസ് ഹോള്‍ഡ്, നോണ്‍ പ്രയോരിറ്റി സബ്‌സിഡി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന റേഷന്‍ കാര്‍ഡ് ഉടമകളുടെ ആനുകൂല്യങ്ങളാണ് മൂന്ന് മാസമായി തുടര്‍ച്ചയായി റേഷന്‍ വിഹിതം വാങ്ങാതിരുന്നതിനെ തുടര്‍ന്ന് ഇല്ലാതായത്.
 
പ്രയോരിറ്റി ഹൗസ് ഹോള്‍ഡ് വിഭാഗത്തില്‍ 48,724 പേരുടെ ആനുകൂല്യവും അന്ത്യോദയ അന്നയോജന വിഭാഗത്തില്‍ 6,672 നോണ്‍ പ്രയോറിറ്റി സബ്‌സിഡിയിലുള്ള 4,292 റേഷന്‍ കാര്‍ഡുകളാണ് നോണ്‍ പ്രയോറിറ്റി നോണ്‍ സബ്‌സിഡി വിഭാഗത്തിലേക്ക് തരംതാഴ്ത്തിയത്. എറണാകുളം ജില്ലയില്‍ മാത്രം 8,571 പേര്‍ക്കാണ് ആനുകൂല്യം നഷ്ടമായത്. ഏത് റേഷന്‍ കടയില്‍ വേണമെങ്കിലും റേഷന്‍ വാങ്ങാമായിരുന്നിട്ടും വാങ്ങാത്തത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'രശ്മി പഞ്ചപാവത്തേപ്പോലെ, ആരോടും അധികം സംസാരിക്കാറില്ലായിരുന്നു'; ഞെട്ടി അയൽവാസികൾ

വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ

പീഡനം ഫോണിൽ പകർത്തി ആസ്വദിക്കും, ജയേഷിന് ആവേശം, യുവാവ് കരയുന്നത് കാണുമ്പോൾ രശ്മിക്ക് ഉന്മാദം; അതിക്രൂരമെന്ന് പോലീസ്

Rahul Mankoottathil: 'രാഹുൽ മാങ്കൂട്ടത്തിൽ വിചാരിച്ചാൽ 10 കോൺഗ്രസ് നേതാക്കളെങ്കിലും വീട്ടിലിരിക്കും'; കെപിസിസി പ്രസിഡന്റിന് ഭീഷണി

Vijay TVK: തിക്കും തിരക്കും നിയന്ത്രണാതീതം; വിജയ്‌യെ കാണാൻ ഒഴുകിയെത്തിയത് ജനസാഗരം, നിയന്ത്രിക്കാനാകാതെ പോലീസ്

അടുത്ത ലേഖനം
Show comments