ദുബായില്‍ നിന്ന് മടങ്ങിയെത്തുന്ന ദിലീപിനെ കാത്ത് എട്ടിന്റെ പണി !
വിദേശയാത്ര കഴിഞ്ഞ് ദിലീപ് ഇന്ന് നാട്ടില്‍ തിരിച്ചെത്തും !
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപ് ദുബായില്‍ നിന്ന് ഇന്ന് തിരിച്ച് നാട്ടിലെത്തും. ഹൈക്കോടതിയുടെ അനുവാദത്തോടെയാണ് ദിലീപ് ദുബൈയില്‍ പോയത്. പുതുതായി തുടങ്ങുന്ന സ്വന്തം സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് വിദേശ യാത്ര നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് പൊലീസിന്റെ ആശങ്ക നിലനില്‍ക്കെയാണ് ദിലീപ് വിദേശത്തേക്ക് പോയത്. അതേസമയം കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പൊലീസ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അങ്കമാലി കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഉള്‍പ്പടെയുള്ളവര്‍ പ്രതികളായ അനുബന്ധകുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച ദിവസം കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു. കുറ്റപത്രം ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.