കൊച്ചി: നടിയെ അക്രമിക്കപ്പെട്ട കേസിലെ സാക്ഷികള്‍ക്കെതിരായി സാമൂഹ്യ മധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയ ചലച്ചിത്ര താരങ്ങള്‍ക്ക് നോട്ടീസ് നല്‍കാന്‍ നിര്‍ദേശിച്ച് കോടതി. കൂറുമാറിയ സാക്ഷികൾക്കെതിരെ വിമർശനം ഉന്നയിച്ചവർക്കാണ് കോടതി നോട്ടിസ് നൽകാൻ തീരുമാനിച്ചിരിയ്ക്കുന്നത്. റിമ കല്ലിങ്കല്‍, പാര്‍വതി, രേവതി, ആഷിഖ് അബു, രമ്യാ നമ്പീശന്‍ എന്നിവര്‍ക്കെതിരെ ദിലീപ് നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	കേസില്‍ നടന്‍ സിദ്ദിഖും ഭാമയും കൂറുമാറിയതില്‍ രൂക്ഷമായ വിമർശനവുമായി നടിമാരും സംവിധായകനും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു. 'അപമാനം' എന്നായിരുന്നു കൂറുമാറ്റത്തിൽ റിമയുടെ പ്രതികരണം. രഹസ്യ വിചാരണയിലുള്ള ഒരു കേസിലെ ഇടപെടലാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്. മൊഴി മാറ്റിയതിന് പിന്നാലെ താരങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങളാണ് പ്രത്യക്ഷപ്പെട്ടത്.