അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപും കൂട്ടാളികളും ഹാജരാക്കിയ ഫോണുകൾ ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറാൻ ഹൈക്കോടതി നിർദേശം. ഫോണുകൾ ലഭിക്കാൻ അന്വേഷണ സംഘത്തിന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം.
അതേസമയം ഫോണുകൾ അന്വേഷണസംഘത്തിന് കൈമാറുന്നതിൽ ആശങ്കയുള്ളതായി ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചു. ദിലീപ് ഹാജരാക്കിയതിൽ ആറെണ്ണം അന്വേഷണസംഘം തിരിച്ചറിഞ്ഞു. ഒന്നാമത്തെ ഫോൺ ഹാജരാക്കിയില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടികാട്ടി. എന്നാൽ ഈ ഫോൺ അടുത്തകാലം വരെ ഉപയോഗിച്ചതിൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. അതിൽ നിന്നും 12,000 ഏറെ കോളുകൾ വിളിച്ചിട്ടുള്ളതായി പ്രോസിക്യൂഷൻ പറഞ്ഞു.കേസ് ഹൈക്കോടതി മറ്റന്നാൾ പരിഗണിക്കും.