Webdunia - Bharat's app for daily news and videos

Install App

കാവ്യയെ പൊലീസ് നിര്‍ത്തിപ്പൊരിച്ചു, മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ താരം സകലതും തുറന്നു പറഞ്ഞു

കാവ്യയെ പൊലീസ് നിര്‍ത്തിപ്പൊരിച്ചു, മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ താരം സകലതും തുറന്നു പറഞ്ഞു

Webdunia
ചൊവ്വ, 25 ജൂലൈ 2017 (20:27 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു. ദിലീപിന്റെ പേരിലുള്ള ആലുവയിലെ വീട്ടിലെത്തിയാണു പൊലീസ് കാവ്യയെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തത്.

രാവിലെ 11 തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകുന്നേരം അഞ്ചുമണിവരെ നീണ്ടു. ചോദ്യം ചെയ്യലില്‍ കേസുമായി ബന്ധപ്പെട്ടുള്ള സുപ്രധാന തെളിവുകള്‍ പൊലീസിന് ലഭിച്ചെന്നും അവരുടെ മൊഴി നിര്‍ണായകമാകുമെന്നുമാണ് സൂചന. ചോദ്യം ചെയ്യലിനോട് കാവ്യ പൂര്‍ണ്ണമായി സഹകരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.

അതീവ രഹസ്യമായിട്ടാണ് അന്വേഷണ സംഘം ആലുവയിലെ വീട്ടിലെത്തി കാവ്യയെ ചോദ്യം ചെയ്‌തത്.

നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാവ്യയോട് അന്വേഷണ സംഘം പറഞ്ഞിരുന്നുവെങ്കിലും പൊലീസ് ക്ലബ്ബില്‍ എത്താന്‍ സാധിക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കാവ്യയ്‌ക്ക് സൌകര്യമായ സ്ഥലത്ത് എത്താമെന്ന നിലപാടിലായി പൊലീസ്. ഇതോടെയാണ് ആലുവയിലെ വീട്ടിലെത്താന്‍ പൊലീസിനോട് താരം പറഞ്ഞതും സംഘം ചോദ്യം ചെയ്യലിനായി എത്തിയതും.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Air India: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി: എയര്‍ ഇന്ത്യക്ക് അരലക്ഷം പിഴ

വേടന്റെ പരിപാടി മുടങ്ങിയതില്‍ അതിരുവിട്ട പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍

പെന്‍ഷന്‍കാര്‍ക്കുള്ള പ്രധാന മുന്നറിയിപ്പ്: തടസ്സങ്ങള്‍ ഒഴിവാക്കാന്‍ മെയ് 31നകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക

കൊല്ലത്ത് അമ്മയും മകനും മരിച്ച നിലയില്‍; മാതാവിന്റെ കഴുത്തില്‍ മുറിവ്

അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ മുന്‍ പ്രതിപക്ഷ നേതാവും?; സതീശന്‍-ചെന്നിത്തല മത്സരത്തിനു സൂചന നല്‍കി മുരളീധരന്‍

അടുത്ത ലേഖനം
Show comments