Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപ് അങ്ങനെ മൊഴി നല്‍കിയിരുന്നോ; ഉന്നത കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച നിര്‍ദേശം ഇവരെ രക്ഷിക്കാനോ! ?

കേസ് ദിലീപിലേക്ക് ഒതുങ്ങുമോ; ഉന്നത കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച നിര്‍ദേശം ഇവരെ രക്ഷിക്കാനോ! ?

ദിലീപ് അങ്ങനെ മൊഴി നല്‍കിയിരുന്നോ; ഉന്നത കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച നിര്‍ദേശം ഇവരെ രക്ഷിക്കാനോ! ?
തി​​രു​​വ​​ന​​ന്ത​​പു​​രം , ശനി, 15 ജൂലൈ 2017 (15:51 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദിലീപ് അറസ്‌റ്റിലായതോടെ അന്വേഷണം ഉ​​ന്ന​​ത ത​​ല​​ങ്ങ​​ളി​​ലേ​​ക്കു നീ​​ങ്ങാ​​തി​​രി​​ക്കാ​​ൻ സമ്മര്‍ദ്ദം ശക്തമായെന്ന് റിപ്പോര്‍ട്ട്. ഇടതു- വലതു മുന്നണികളിലെ ചില എംഎല്‍എ മാരടക്കമുള്ളവരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയാറെടുക്കുന്നതിനിടെയാണ് ഈ നീക്കം.

എംഎല്‍എ മാരടക്കമുള്ളവരെ ഇപ്പോള്‍ ചേദ്യം ചെയ്യേണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റയ്‌ക്ക് ഉന്നത കേന്ദ്രങ്ങളില്‍ നിന്നും നിര്‍ദേശം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ കേസ് അന്വേഷിക്കുന്ന പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണസം​​ഘ​​ത്തി​​ലെ ഐ​​ജി ദി​​നേ​​ന്ദ്ര ക​​ശ്യ​​പ്, എഡിജിപി ബി സന്ധ്യ എന്നിവര്‍ ഡിജിപിയുമായി കൂടിക്കാഴ്‌ച നടത്തും.  

ഭരണ- പ്രതിപക്ഷ സ​​മ്മ​​ർ​​ദം ശ​​ക്ത​​മാ​​യ​​തോ​​ടെയാണ് എം​​എ​​ൽ​​എ​​മാ​​രെ ത​​ത്കാ​​ലം ചോ​​ദ്യം ചെ​​യ്യേ​​ണ്ടെ​​ന്ന് അ​​ന്വേ​​ഷ​​ണ
സം​​ഘ​​ത്തി​​നു നി​​ർ​​ദേശം ലഭിച്ചിരിക്കുന്നത്.​​ അതേസമയം, കേസുമായി ബന്ധപ്പെട്ട്  കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും വേണ്ടിവന്നാല്‍ അറസ്‌റ്റ് രേഖപ്പെടുത്താനും പൊലീസ് രഹസ്യനീക്കം നടത്തുന്നുണ്ട്.

ചോദ്യം ചെയ്യലില്‍ ദിലീപ് വ്യക്തമാക്കിയ മൊഴികള്‍ ഉന്നതരെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ്. പലരുമായി വന്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നാണ് താരത്തിന്റെ മൊഴിയില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എം​​എ​​ൽ​​എ​​മാ​​ര​​ട​​ക്ക​​മു​​ള്ള​​വ​രെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. എന്നാല്‍, രാ​​ഷ്‌​​ട്രീ​​യ സ​​മ്മ​​ർ​​ദം ശക്തമായതോടെ അ​​ന്വേ​​ഷ​​ണം ഉ​​ന്ന​​ത ത​​ല​​ങ്ങ​​ളി​​ലേ​​ക്കു നീങ്ങുന്നത് തടയപ്പെട്ടിരിക്കുകയാണ്.

ജനപ്രതിനിധികളുടെ മൊഴി ഇപ്പോള്‍ രേഖപ്പെടുത്തില്ലെന്ന് ആലുവ റൂറൽ എസ്പി എവി ജോർജ് വെള്ളിയാഴ്‌ച വ്യക്തമാക്കിയിരുന്നു. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നത്. ചെറുതോ വലുതോ എന്നു നോക്കാതെ കേസിലെ എല്ലാ ആരോപണങ്ങളും പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ ഗൂഢാലോചനയില്ലെന്നത് പ്രതിഭാഗത്തിന്റെ വാദം മാത്രമാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം കൂട്ടിച്ചേർത്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു വ്യക്തിയില്‍ ആരോപിക്കപ്പെട്ട കുറ്റം കോടതി ശരിവെച്ച് ശിക്ഷിക്കുംവരെ അയാളെ നിഷ്‌കളങ്കനായി കരുതണം: സക്കറിയ