Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദയ പ്രതീക്ഷിക്കേണ്ട, നേരിടേണ്ടിവരുക കനത്ത തിരിച്ചടി; ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത് കടുത്ത ഭയം മൂലം

ദയ പ്രതീക്ഷിക്കേണ്ട, നേരിടേണ്ടിവരുക കനത്ത തിരിച്ചടി; ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത് കടുത്ത ഭയം മൂലം

ദയ പ്രതീക്ഷിക്കേണ്ട, നേരിടേണ്ടിവരുക കനത്ത തിരിച്ചടി; ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത് കടുത്ത ഭയം മൂലം
കൊച്ചി , വെള്ളി, 4 ഓഗസ്റ്റ് 2017 (14:51 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ ദിലീപ് വീണ്ടും ജാമ്യപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത് സുപ്രീംകോടതി തുടരുന്ന ശക്തമായ നിലപാടുകളെ ഭയന്ന്.

നിലവിലെ  സാഹചര്യത്തിൽ സ്ത്രീപീഡനക്കേസുകളിൽ രാജ്യത്തെ പരമോന്നത കോടതിയുടെ നിലപാട് പ്രതിക്ക്  അനുകൂലമല്ല. ഇത്തരം കേസുകളുമായി സുപ്രീംകോടതിയില്‍ എത്തിയാല്‍ ദയ പ്രതീക്ഷിക്കേണ്ടെന്നാണ് താരത്തിന് ലഭിച്ച നിയമോപദേശം. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെത്തന്നെ ഒരിക്കൽകൂടി ആശ്രയിക്കാന്‍ ദിലീപ് തീരുമാനിച്ചത്.

നേരത്തെ അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന്‍റെ ജാമ്യഹർജികൾ തള്ളിയിരുന്നു. തുടര്‍ന്നാണ് അഡ്വ രാംകുമാറിനെ മാറ്റി മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ളയെ കേസ് ഏല്‍പ്പിച്ചത്. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ദിലീന്‍റെ ജാമ്യഹർജി തള്ളിയത്.

ദിലീപിന്റെ മാനേജരും സഹായിയുമായ അപ്പുണ്ണി ചോദ്യം ചെയ്യലിനു ഹാജരായ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയെ വീണ്ടും സമീപിക്കാന്‍ താരം തീരുമാനിച്ചത്. മുഖ്യ തെളിവായ ദൃശ്യങ്ങൽ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ചതായി പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയും അദ്ദേഹത്തിന്‍റെ ജൂനിയർ രാജു ജോസഫും പൊലീസിനു മൊഴി നൽകിയിരുന്നു. ഇക്കാര്യവും ദിലീപന്‍റെ ജാമ്യഹർജിയിൽ ചൂണ്ടിക്കാണിക്കുമെന്നാണ് സൂചന.

എന്നാൽ ദിലീപിന്‍റെ ജാമ്യഹർജിയെ വീണ്ടും ശക്തമായി എതിർക്കാൻ തന്നെയാണ് പൊലീസിന്‍റെ നീക്കം. അപ്പുണ്ണിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദിലീപിന്‍റെ ബന്ധുക്കളിലേയ്ക്കും സുഹൃത്തും അടുത്ത സംവിധായകനുമായ നാദിർഷയിലേയ്ക്കും അന്വേഷണം നീളുന്നുണ്ടെന്നും പൊലീസ് നിലപാട് സ്വീകരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി മുതല്‍ ട്രെയിന്‍ ടിക്കറ്റും കടമായി എടുക്കാം; പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍‌വെ