ദിലീപിന്റെ സമയദോഷം മാറാന്‍ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ക്ഷേത്രത്തില്‍ പൂജ നടത്തി - താരവുമായി അടുത്തബന്ധമെന്ന് മുകുന്ദൻ

ദിലീപിന്റെ സമയദോഷം മാറാന്‍ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ക്ഷേത്രത്തില്‍ പൂജ നടത്തി - താരവുമായി അടുത്തബന്ധമെന്ന് മുകുന്ദൻ

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (16:37 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ കഴിയുന്ന നടന്‍ ദിലീപിനു വേണ്ടി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പിപി മുകുന്ദൻ പൂജ നടത്തി. പ്രശസ്‌തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലാണ് താരത്തിനായി ബിജെപി നേതാവ് ദോഷപരിഹാര പൂജ നടത്തിയത്.

ദിലീപുമായി വ്യക്തിപരമായ സൗഹൃദമുണ്ടെന്ന് മുകുന്ദൻ വ്യക്തമാക്കി. അദ്ദേഹത്തിന് സമയദോഷം മാറി വ്യക്തിപരമായ നേട്ടങ്ങളും നന്മയും ഉണ്ടാകാനാണ് പൂജ നടത്തിയതെന്ന് മുകുന്ദൻ വ്യക്തമാക്കി.

അതേസമയം, ദിലീപിന് നാലാം തവണയും കോടതി ജാമ്യം നിഷേധിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യഹർജി തള്ളിയത്. ഇത് രണ്ടാം തവണയാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളുന്നത്. ദിലീപിന് ജാമ്യമില്ല എന്ന ഒറ്റവരി മാത്രമാണ് ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞത്. ജാമ്യഹർജിയെ ശക്തമായി എതിർത്ത പ്രോസിക്യൂഷന്‍റെ വാദങ്ങളെല്ലാം മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നവംബര്‍ 22 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വീണ്ടും മഴയ്ക്കു സാധ്യത

തദ്ദേശ തിരഞ്ഞെടുപ്പ്: സോഷ്യല്‍ മീഡിയയില്‍ നിരീക്ഷണം നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടി

ഡീലിമിറ്റേഷന്‍ കമ്മീഷന്‍ വിജ്ഞാപനം: എല്ലാ റിട്ട് അപ്പീലുകളും കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

SSLC Exam 2026: എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: സന്നിധാനത്ത് എസ്‌ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയായി

അടുത്ത ലേഖനം
Show comments