Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ 25ലേക്ക്​മാറ്റി; ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ ഹാജരാക്കണമെന്ന് പ്രൊസിക്യൂഷനോട്​ കോടതി

നാദിർഷായുടെ ജാമ്യഹർജി 25ലേക്ക്​ മാറ്റി

dileep arrest
കൊച്ചി , തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (14:12 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷ നല്‍കിയ മുന്‍‌കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ പൊലീസ് മുദ്രവച്ച കവറില്‍ നല്‍കണമെന്നും നാദിര്‍ഷായെ കസ്റ്റഡിലിയെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടോ എന്നകാര്യം പൊലീസ് വ്യക്തമാക്കണമെന്നും കോടതി അറിയിച്ചു. 
 
അതേസമയം, കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ദിലീപ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധിനിച്ചേക്കമെന്ന നിഗമനത്തിലാണ് ജാമ്യം തള്ളിയത്. അതേസമയം, കാവ്യാ മാധവന്റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും.
 
നാദിർഷായോട് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി മൊഴി നൽകാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ഞായറാഴ്ച നാദിർഷാ അന്വേഷണ സംഘത്തിനുമുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. കേസില്‍ താനും ദിലീപും നിരപരാധികള്‍ ആണെന്നും തനിക്ക് സുനിയെ അറിയില്ലെന്നും നാദിര്‍ഷാ മാധ്യമങ്ങളോട് ഇന്നലെ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം, കേസിൽ കാവ്യാമാധവനെയും നാദിർഷായെയും ഇപ്പോൾ പ്രതിയാക്കേണ്ട സാഹചര്യമില്ലെന്നു പൊലീസ് അറിയിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിറന്നാള്‍ദിനത്തില്‍ മോദിക്ക് 68 പൈസയുടെ ചെക്ക് അയച്ച് കര്‍ഷകരുടെ പ്രതിഷേധം