അമ്മയില്‍ നേതൃമാറ്റം വേണമോ ?; നിലപാട് പരസ്യപ്പെടുത്തി പൃഥ്വിരാജ് രംഗത്ത് - ദിലീപ് വിഷയത്തില്‍ മൌനം മാത്രം
അമ്മയില്‍ നേതൃമാറ്റം വേണമോ ?; നിലപാട് വ്യക്തമാക്കി പൃഥ്വിരാജ് രംഗത്ത്
Publish Date: Mon, 07 Aug 2017 (13:56 IST)
Updated Date: Mon, 07 Aug 2017 (14:00 IST)
മലയാള സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയായ അമ്മയുടെ നേതൃസ്ഥാനത്ത് മാറ്റം വേണ്ടെന്ന് നടൻ പൃഥ്വിരാജ്. ഇപ്പോഴുള്ള മുതിർന്നവർ തന്നെ തുടരണം. സംഘടനയിൽ നേതൃമാറ്റം വേണമെന്നു താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഘടനയിൽ നേതൃമാറ്റം വേണമെന്നു ഞാന്‍ ആവശ്യപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണ്. കാലഘട്ടത്തിന് അനുസരിച്ചു നിലപാടുകളിൽ മാറ്റം വന്നേക്കാം. അതിനുത്തരം നേതൃമാറ്റമല്ലെന്നും പൃഥ്വി വ്യക്തമാക്കി.
അതേസമയം, കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി ജയിലില്‍ കഴിയുന്ന ദിലീപിനെക്കുറിച്ച് പ്രതികരിക്കാന്‍ രാജു തയ്യാറായില്ല.