കഥയിലെ വില്ലനെ പൂട്ടാനുറച്ച് പൊലീസ്; സുനിയെ ജയിലി‌ല്‍‌ വെച്ച് മര്‍ദ്ദിച്ചത് ഈ നടിയെ രക്ഷിക്കാന്‍! ?

കഥയിലെ വില്ലനെ പൂട്ടാനുറച്ച് പൊലീസ്; സുനിയെ ജയിലി‌ല്‍‌ വെച്ച് മര്‍ദ്ദിച്ചത് ഈ നടിയെ രക്ഷിക്കാന്‍! ?

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (17:28 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ വിയ്യൂർ ജയിലിലേക്ക് മാറ്റാൻ കോടതി നിർദേശം നല്‍കിയത് മറ്റൊരു ആശങ്കയ്‌ക്ക് വഴിവെക്കുന്നു. കാക്കനാട് ജയിലിൽവെച്ച്  ചിലരിൽ നിന്നും ഉപദ്രവം ഏല്‍ക്കേണ്ടിവന്നുവെന്ന് സുനി കോടതിയില്‍ വെളിപ്പെടുത്തിയതാണ് സംശയങ്ങള്‍ ജനിപ്പിക്കുന്നത്.

ദേഹോദ്രവം ഉണ്ടായെന്നു വ്യക്തമാക്കിയതോടെയാണ് വിയ്യൂർ ജയിലിലേക്ക് സുനിയെ മാറ്റാൻ അങ്കമാലി കോടതി നിർദേശിച്ചത്. ഓഗസ്റ്റ് 30 വരെ സുനിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. സുനിയുടെ പരാതി കോടതി കണക്കിലെടുത്തു എന്നതാണ് കൂടുതല്‍ ശ്രദ്ധേയം.

കേസില്‍ ഉള്‍പ്പെട്ട മാഡത്തെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞാല്‍ തിരികെ ജയിലില്‍ എത്തുമ്പോള്‍ ഉപദ്രവം അനുഭവിക്കേണ്ടിവരുമെന്ന് സുനി വ്യക്തമാക്കുന്നു. കാക്കനാട് ജയിലില്‍ താന്‍ സുരക്ഷിതനല്ലെന്നും ശാരീരികവും മാനസികവുമായ പീഡനമേല്‍ക്കേണ്ടി വരുന്നെന്നും സുനി കോടതിയില്‍ പറഞ്ഞു.

ദേഹോദ്രവം നടത്താന്‍ പൊലീസ് മുന്‍ പന്തിയിലുള്ളപ്പോള്‍ ജയില്‍ സൂപ്രണ്ടിനോട് പോലും പരാതിപ്പെടാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. മാഡത്തെക്കുറിച്ച് പറയാന്‍ ഒരുങ്ങുമ്പോഴാണ് ഉപദ്രവം ഏല്‍ക്കേണ്ടിവരുന്നതെന്നും സുനി പറയുന്നു.
അതേസമയം, തന്നെ ആരാണ് ഉപദ്രവിച്ചതെന്നോ അന്വേഷണ സംഘത്തിന് ഇക്കാര്യം അറിയാമോ എന്നതില്‍ സുനി വ്യക്തത നല്‍കുന്നില്ല.

അങ്കമാലി കോടതിയിൽ ഹാജരാക്കുമ്പോൾ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട ‘മാഡ’ത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തുമെന്ന് സുനി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ബുധനാഴ്ച സുനിയെ അങ്കമാലി കോടതിയില്‍ നേരിട്ടു ഹാജരാക്കാതെ റിമാന്‍ഡ് കാലാവധി നീട്ടിക്കൊണ്ടുള്ള കോടതി ഉത്തരവ് പൊലീസ് നേടി. മാഡം ആരാണെന്ന് അറിയാതിരിക്കാന്‍ അന്വേഷണ സംഘം നടത്തിയ നീക്കമാണ് ഇതെന്നാണ് വിലയിരുത്തുന്നത്.

ഗുഢാലോചനയെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുകയാണെന്നു സുനിയുടെ അഭിഭാഷകന്‍ ബിഎ ആളൂർ ആരോപിക്കുമ്പോള്‍ കേസില്‍ തിരിച്ചടിയുണ്ടാകാതിരിക്കാന്‍ മാത്രമാണ് പൊലീസ് ശ്രമിക്കുന്നത്.
കേസ് വഴിതിരിച്ചു വിടാനുള്ള നിക്കമാണ് സുനി ഇപ്പോള്‍ നടത്തുന്നതെന്നാണ് പൊലീസ് വിശദീകരണം. സുനി ഏതെങ്കിലും നടിമാരുടെ പേരുകള്‍ പറഞ്ഞാല്‍ കേസ് കൂടുതല്‍ സങ്കീര്‍ണമാകും. അതുവഴി കസ്‌റ്റഡിയിലുള്ള ദിലീപ് ഊരിപ്പോരാനുള്ള സാധ്യതയും നിലവിലുണ്ട്. ഇത് മുന്നില്‍ കണ്ടാണ് പൊലീസ് നീക്കം നടത്തുന്നത്.

ദിലീപിനെതിരെ കുറ്റപത്രം തയാറാക്കാന്‍ വേഗത്തില്‍ നീക്കം നടത്തുന്നതിനിടെ സുനി ഇപ്പോള്‍ ഏതെങ്കിലും നടിമാരുടെ പേര് വെളിപ്പെടുത്തിയാല്‍ അന്വേഷണത്തെ അത് ബാധിക്കും. ഇതുമൂലം കോടതിയില്‍ നിന്നു പോലും തിരിച്ചടി ഉണ്ടായേക്കാം. ഇതേത്തുടര്‍ന്നാണ് മാധ്യമങ്ങളില്‍ നിന്ന് സുനിയെ അകറ്റി നിര്‍ത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍, ജയിലില്‍ നിന്നും പീഡനം ഏല്‍ക്കേണ്ടിവന്നുവെന്ന സുനിയുടെ വാദം ഗൌരവമുള്ളതാണ്. വിയ്യൂർ ജയിലിലേക്ക്  മാറാന്‍ കോടതി അനുവാദം നല്‍കിയതു പോലും പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കും. കേസിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ സുനിയുടെ ഈ ആരോപണം തിരിച്ചടിയുണ്ടാക്കുമോ എന്നും അന്വേഷണ സംഘം ഭയക്കുന്നു. ഈ സാഹചര്യത്തില്‍ സുനിയെ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിട്ടു കൊടുക്കാതെ ലഭിച്ച തെളിവുകള്‍ കൂട്ടിയുറപ്പിക്കാനാണ് പൊലീസിന്റെ ശ്രമം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് തലസ്ഥാനങ്ങളുള്ള ഒരേയൊരു രാജ്യം ഏതാണ്? നിങ്ങള്‍ക്കറിയാമോ?

തിരുവനന്തപുരത്ത് ശവസംസ്‌കാര ചടങ്ങിനിടെ പേസ് മേക്കര്‍ പൊട്ടിത്തെറിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക സംഘം ചോദ്യം ചെയ്യുന്നു

ലക്ഷ്യം മുഖ്യമന്ത്രി കസേര; ഗ്രൂപ്പുകളെ വെട്ടി വേണുഗോപാലിന്റെ വരവ്

ചാറ്റ് ജിപിടിയോട് ഇനി 'A' വർത്തമാനം പറയാം, വമ്പൻ മാറ്റത്തിനൊരുങ്ങി ഓപ്പൺ എഐ

അടുത്ത ലേഖനം
Show comments