പതിനാറാം തിയതിക്ക് പ്രത്യേകതയുണ്ട്; ദിലീപിന്റെ ഉള്ള സമാധാനം കൂടി നഷ്‌ടപ്പെടുത്തി സുനിയുടെ ആ ‘മാഡം’
പതിനാറാം തിയതിക്ക് പ്രത്യേകതയുണ്ട്; ദിലീപിന്റെ ഉള്ള സമാധാനം കൂടി നഷ്‌ടപ്പെടുത്തി സുനിയുടെ ആ ‘മാഡം’
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിനെ ‘വരിഞ്ഞുമുറുക്കി’ അന്വേഷണസംഘം. റിമാന്‍ഡ് കാലാവധി ഈ മാസം 22വരെ അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നീട്ടിയത് പൊലീസിന്റെ വിജയം കൂടിയാണ്.
കേസില്‍ ദിലീപിന് ജാമ്യം ലഭിക്കുന്ന കാര്യം സംശയമാണ്. കേസ് ഡയറി പരിശോധിച്ച ഹൈക്കോടതി തെളിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ വിശദമായ വിധി കൂടിയാണ് ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി രേഖപ്പെടുത്തിയത്. മൂന്ന് തവണയും ജാമ്യഹര്‍ജി തള്ളിയ സ്ഥിതിക്ക് സുപ്രീംകോടതിയിലേക്ക് ദിലീപിന് പോകാന്‍ ഭയമാണ്. പീഡനക്കേസുകളില്‍ സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാട് കടുകട്ടിയാണ് എന്നതാണ് താരത്തെ സമ്മര്‍ദ്ദത്തിലാക്കുന്നത്.
അതേസമയം, കേസിൽ ഒരു ‘മാഡ’ത്തിനു ബന്ധമുണ്ടെന്ന് താൻ പറഞ്ഞത് കെട്ടുകഥയല്ലെന്ന് മുഖ്യപ്രതി പൾസർ സുനി പറഞ്ഞത് കേസിനെ വഴിതെറ്റിക്കാനാണോ എന്നതും സംശയം ജനിപ്പിക്കുന്നു. ഈ മാസം 16ന് മുമ്പ് കേസിൽ അറസ്റ്റിലായിരിക്കുന്ന ‘വിഐപി’ മാഡത്തിന്‍റെ പേര് പറഞ്ഞില്ലെങ്കിൽ താൻ പറയുമെന്നാണ് സുനി പറഞ്ഞത്. ഇത് ദിലീപിനെ ഉദ്ദേശിച്ചുള്ളതാണ്.
നടിയുടെ ദൃശ്യങ്ങൾ പകർത്തിയത് മാഡത്തിന് വേണ്ടിയാണെന്ന് സുനി പറഞ്ഞതിന് പിന്നാലെ മാഡം എന്ന വ്യക്തി ആരാണെന്ന് പല തരത്തിലുള്ള അഭ്യൂഹങ്ങൾ പരക്കുകയും ചെയ്തു. ഇതിനിടെ ദിലീപിന്‍റെ ഭാര്യ കാവ്യമാധവനെയും ഭാര്യാമാതാവ് ശ്യാമളെയും പോലീസ് ചോദ്യം ചെയ്യുകയും ചെയ്‌തു. ഇവരില്‍ ഒരാളാണ് മാഡം എന്ന് വാര്‍ത്തകളും പുറത്തുവന്നു.
കേസില്‍ ഇനിയും വൻ സ്രാവുകളുണ്ടെന്നും വ്യക്തമായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും സുനി നേരത്തെയും അവകാശപ്പെട്ടിരുന്നു. ദിലീപിന്റെ ബന്ധുക്കളെയും സിനിമാ മേഖലയിലെ പല പ്രമുഖരെയും ഇതിനകം തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്‌തു. മാഡത്തിലേക്കുള്ള തെരച്ചില്‍ കൂടിയാകാം ഈ ചോദ്യം ചെയ്യല്‍ എന്നാണ് വിലയിരുത്തപ്പെട്ടത്.
മാഡം എന്നത് കെട്ടുകഥയാണെന്ന് പൊലീസ് അവകാശപ്പെടുന്ന സാഹചര്യത്തില്‍ മാഡം ആരാണെന്ന് വെളിപ്പെടുത്താമെന്ന് സുനി പറയുന്നത്. അറസ്റ്റിലായിരിക്കുന്ന ‘വിഐപി’ മാഡത്തിന്‍റെ പേര് പറഞ്ഞില്ലെങ്കിൽ താൻ പറയുമെന്ന പള്‍സറിന്റെ നിലപാട് ദിലീപിനെ സമ്മര്‍ദ്ദത്തിലാക്കും. കാവ്യ മാധവന്‍ അടക്കമുള്ളവരില്‍ നിന്നും പൊലീസ് മൊഴിയെടുത്ത സാഹചര്യത്തില്‍ സുനിയുടെ വാക്കുകള്‍ തിരിച്ചടിയുണ്ടാക്കുമോ എന്നാണ് ദിലീപ് ഭയപ്പെടുന്നത്. സിനിമാ മേഖലയില്‍ തന്നെയുള്ള ആളാണ് മാഡം എന്ന് സുനി പറഞ്ഞതും നിര്‍ണായകമാണ്.