വധ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം. ദിലീപിന്റെ വാദങ്ങള്‍ കണക്കിലെടുത്താണ് വിധി. തനിക്കെതിരായ ആരോപണങ്ങള്‍ വ്യക്തിവൈരാഗ്യം മൂലമുള്ളതും കെട്ടിച്ചമച്ചതുമാണെന്നാണ് ദിലീപിന്റെ വാദം.
ദിലീപിനും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കും ജാമ്യം അനുവദിച്ചു.
ഉപാധികളോടെയാണ് താരത്തിനു ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്‌പോര്‍ട്ട് ഹാജരാക്കണം, ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം.
ജസ്റ്റിസ് പി.ഗോപിനാഥിന്റേതാണ് ഉത്തരവ്.