Webdunia - Bharat's app for daily news and videos

Install App

ദിലീപിനെ ഒന്നാം പ്രതിയാക്കുന്ന കാര്യത്തിൽ തീരുമാനമായില്ല

നടിയുടെ കേസ്: ദിലീപിനെ ഒന്നാം പ്രതിയാക്കുന്ന കാര്യത്തിൽ തീരുമാനമായില്ല

Webdunia
വെള്ളി, 20 ഒക്‌ടോബര്‍ 2017 (07:28 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. നടിയെ ആക്രമിച്ച വ്യക്തിയും ആക്രമണം നടത്താന്‍ നിര്‍ദേശം നല്‍കിയ വ്യക്തിയും തമ്മില്‍ ഒരു വ്യതാസവുമില്ലെന്നാണ് പൊലീസ് പറയുന്നത്. 
 
ഇന്നലെ കൊച്ചിയില്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം നടന്നിരുന്നു. യോഗത്തില്‍ ഇക്കാര്യം  ചർച്ച ചെയ്തെങ്കിലും ചില നിയമവശങ്ങള്‍ കൂടി പരിഗണിച്ചശേഷം അന്തിമതീരുമാനം കൈക്കൊള്ളാമെന്ന ധാരണയില്‍ പിരിഞ്ഞു. ഗൂഢാലോചന കേസില്‍ ദിലീപിനെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു അന്വേഷണ സംഘത്തിന്റെ യോഗം. 
 
കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെയുളള തെളിവുകള്‍ യോഗം വിലയിരുത്തി. എഡിജിപി ബിസന്ധ്യയുടെ നേതൃത്വത്തിലുള്ള യോഗം രണ്ടു മണിക്കൂറോളം നീണ്ടു. ദിലീപിനെതിരായ കുറ്റപത്രം തയാറായിക്കഴിഞ്ഞെന്ന് ആലുവ റൂറല്‍ എസ്പിയും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനുമായ എവി ജോര്‍ജ് പറഞ്ഞു. കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ആതു പോയി ഞാനും പോണു'; ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് ആത്മഹത്യാ ശ്രമം നടത്തി അതുല്യയുടെ ഭർത്താവ് സതീഷ്

വാഹനത്തട്ടിപ്പു വീരൻ പോലീസ് പിടിയിൽ

Private Bus Strike: 22 മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

Athulya Case: 43 പവൻ കുറഞ്ഞുപോയെന്ന് പറഞ്ഞ് കൊടിയ പീഡനം: ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവിനെതിരെ കേസെടുത്തു

കഴിഞ്ഞ 11 വര്‍ഷം അതുല്യ അനുഭവിച്ചത് കൊടിയ പീഡനം, ഭര്‍ത്താവ് മര്‍ദ്ദിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത്

അടുത്ത ലേഖനം
Show comments