Select Your Language

Notifications

webdunia
webdunia
webdunia
webdunia

രക്ഷപ്പെടാന്‍ ‘ദൃശം’ സ്റ്റെല്‍; നടി ആക്രമിക്കപ്പെട്ട സമയത്ത് ആശുപത്രിയിലാണെന്ന് വരുത്തി തീര്‍ക്കാന്‍ ദിലീപ് വ്യാജരേഖയുണ്ടാക്കി- പുതിയ കണ്ടെത്തലുമായി പൊലീസ്

നടി ആക്രമിക്കപ്പെട്ട സമയത്ത് ആശുപത്രിയിലാണെന്ന് വരുത്തി തീര്‍ക്കാന്‍ ദിലീപ് വ്യാജരേഖ ഉണ്ടാക്കി

രക്ഷപ്പെടാന്‍ ‘ദൃശം’ സ്റ്റെല്‍; നടി ആക്രമിക്കപ്പെട്ട സമയത്ത് ആശുപത്രിയിലാണെന്ന് വരുത്തി തീര്‍ക്കാന്‍ ദിലീപ് വ്യാജരേഖയുണ്ടാക്കി- പുതിയ കണ്ടെത്തലുമായി പൊലീസ്
കൊച്ചി , വ്യാഴം, 19 ഒക്‌ടോബര്‍ 2017 (12:36 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സമയത്ത് താന്‍ ആശുപത്രിയിലാണ് ഉണ്ടായിരുന്നതെന്ന് വരുത്തിതീര്‍ക്കാന്‍ ദിലീപ് വ്യാജരേഖയുണ്ടാക്കിയെന്ന് പൊലീസ്. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17 മുതല്‍ 21വരെ പനിയ്ക്കു ചികിത്സയില്‍ കഴിയുകയാണ് എന്ന രേഖയാണ് ദിലീപ് ഉണ്ടാക്കിയത്. ദിലീപിനെ ചികിത്സിച്ചതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ആശുപത്രി രേഖയിലുണ്ടായിരുന്നു. 
 
വ്യാജരേഖയാണെന്ന സംശയമുയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് ആശുപത്രിയിലെ ഡോക്ടറേയും ദിലീപിനെ ചികിത്സിച്ചെന്നു പറയുന്ന നഴ്‌സുമാരെയും ചോദ്യം ചെയ്തിരുന്നു. ദിലീപ് ആവശ്യപ്പെട്ടതു പ്രകാരമാണ് വ്യാജരേഖയുണ്ടാക്കിയതെന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും പൊലീസിന് മൊഴി നല്‍കി. അത് കൂടാതെ നടി ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് നടത്തിയ അമ്മ യോഗത്തിലും പങ്കെടുത്തിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വന്തം ഭാര്യ ഷോ കേസിലെ കാഴ്ച വസ്തു...താല്പര്യം മുഴുവൻ ചില പ്രത്യേക ‘സ്ത്രീ ശരീരങ്ങളോട്..! തന്നെക്കാള്‍ ഒരുപാട് മുതിർന്ന സ്ത്രീകളോട്..’; വൈറലാകുന്ന പോസ്റ്റ്