നടിയെ ആക്രമിച്ച കേസ്; ദിലീപിന് വീണ്ടും തിരിച്ചടി
വിചാരണ നീട്ടിവെയ്ക്കാനാകില്ലെന്ന് കോടതി
Publish Date: Mon, 12 Mar 2018 (16:48 IST)
Updated Date: Mon, 12 Mar 2018 (16:50 IST)
നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാനില്ലെന്ന് ഹൈക്കോടതി. കേസില്‍ വിചാരണ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
പ്രതിയെന്ന നിലയിലുള്ള അവകാശങ്ങള്‍ സംരക്ഷിക്കകൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ 14നു വിചാരണ ആരംഭിക്കാനിക്കെയാണ് ഹൈക്കോടതിയിൽ ദിലീപിന്റെ ഹർജി.
മാര്‍ച്ച് 21നു കേസില്‍ വിശദമായി വാദം കേള്‍ക്കും. നടന്‍ ദിലീപടക്കം പന്ത്രണ്ടു പേരാണ് പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനിയും ഇയാളുടെ സഹായി ഡ്രൈവര്‍ മാര്‍ട്ടിനും ജയിലിലാണ്. കേസില്‍ എട്ടാം പ്രതിയായ ദിലീപിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.