ദിലീപ് പുറത്തായത് എങ്ങനെ ?; മോഹന്‍ലാലിനെ കൊണ്ട് ആ തീരുമാനം എടുപ്പിച്ചതാണ് - തുറന്നു പറഞ്ഞ് എകെ ബാലന്‍
ദിലീപ് പുറത്തായത് എങ്ങനെ ?; മോഹന്‍ലാലിനെ കൊണ്ട് ആ തീരുമാനം എടുപ്പിച്ചതാണ് - തുറന്നു പറഞ്ഞ് എകെ ബാലന്‍
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താര സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നതായി മന്ത്രി എകെ ബാലന്‍.
ഡബ്ല്യുസിസി - അമ്മ തര്‍ക്കത്തില്‍ മോഹന്‍ലാലിനോട് ചില കാര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അതില്‍ ഒന്നാമതായി ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കണം എന്നതായിരുന്നു. പരാതികള്‍ പരിഹരിക്കാന്‍ ഇന്റർണൽ കമ്മിറ്റി രൂപീകരിക്കണം, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി കേസ് വാദിക്കാൻ സാമ്പത്തികമായും നിയമപരമായും സഹായം നല്‍കണമെന്നുമായിരുന്നു മറ്റ് നിര്‍ദേശങ്ങളെന്നും മന്ത്രി പറഞ്ഞു.
തന്റെ ആവശ്യങ്ങളോട് മോഹന്‍ലാല്‍ നല്ല രീതിയില്‍ ആണ് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ നടപടികള്‍ നല്ല രീതിയില്‍ സ്വീകരിക്കണം. അമ്മയും ഡബ്ല്യുസിസിയും നിലനില്‍ക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. രണ്ട് കൂട്ടരും പരസ്‌പരം സഹകരിച്ച് മുന്നോട്ട് പോണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നടിയുടെ കേസ് നല്ല രീതിയിൽ വാദിക്കാൻ സർക്കാർ നടപടി സ്വീകരിക്കും. ഇന്റർണൽ കമ്മിറ്റി എന്ന ഡബ്ല്യുസിസി ആവശ്യത്തിന് സർക്കാരിന്റെ പിന്തുണയുണ്ട്. പ്രശ്‌നപരിഹാരത്തിന് ഇരു സംഘടനകളും ശ്രമിക്കണമെന്നും എ കെ ബാലന്‍ പറഞ്ഞു.