ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ ക്രൈം ബ്രാഞ്ച് സംഘം ആലുവയിലെ വീടിനു മുന്നില്‍ എത്തി; തിരിച്ചടിയായി കോടതി വിധി, മടങ്ങിപ്പോയി

Webdunia
തിങ്കള്‍, 7 ഫെബ്രുവരി 2022 (11:25 IST)
നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് ആശ്വാസം. നടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് പ്രോസിക്യൂഷനും ക്രെം ബ്രാഞ്ചിനും തിരിച്ചടിയായി. ദിലീപിന് മുന്‍കൂര്‍ ജാമ്യം നിഷേധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ദിലീപിന്റെ വാദങ്ങള്‍ അംഗീകരിച്ച കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയാണെങ്കില്‍ ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി ക്രൈം ബ്രാഞ്ച് സംഘം നടന്റെ ആലുവയിലെ വീടിനു മുന്നില്‍ എത്തിയിരുന്നു. കോടതി വിധി വന്നതോടെ ക്രൈം ബ്രാഞ്ച് സംഘം നിരാശരായി മടങ്ങിപ്പോയി. 
 
ദിലീപിന്റെ വാദങ്ങള്‍ കണക്കിലെടുത്താണ് വിധി. തനിക്കെതിരായ ആരോപണങ്ങള്‍ വ്യക്തിവൈരാഗ്യം മൂലമുള്ളതും കെട്ടിച്ചമച്ചതുമാണെന്നാണ് ദിലീപിന്റെ വാദം. ദിലീപിനും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കും ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് താരത്തിനു ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോര്‍ട്ട് ഹാജരാക്കണം, ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. ജസ്റ്റിസ് പി.ഗോപിനാഥിന്റേതാണ് ഉത്തരവ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments