Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതുയുഗം പിറന്നു; അഗ്നിപഥങ്ങൾ കടന്നെത്തിയ ഈ ജനനായകൻ സാധാരണക്കാരന്റെ ജീവിതവ്യഥകൾ തൊട്ടറിഞ്ഞ വ്യക്തിയാണെന്ന് ദിലീപ്

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പുതിയ മന്ത്രിസഭ അധികാരത്തിൽ വന്നതിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ചലച്ചിത്ര താരങ്ങളിൽ നടൻ ദിലീപും ഉണ്ടായിരുന്നു. ചടങ്ങിൽ പങ്കെടുത്തതിന്റെ സന്തോഷം താരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ജീവിതത്തിൽ ആദ്യമായാ

ദിലീപ്
, വ്യാഴം, 26 മെയ് 2016 (11:20 IST)
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പുതിയ മന്ത്രിസഭ അധികാരത്തിൽ വന്നതിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ചലച്ചിത്ര താരങ്ങളിൽ നടൻ ദിലീപും ഉണ്ടായിരുന്നു. ചടങ്ങിൽ പങ്കെടുത്തതിന്റെ സന്തോഷം താരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ജീവിതത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകുന്നതെന്ന് ദിലീപ് വ്യക്തമാക്കി.
 
ദിലീപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
 
പുതുയുഗം പിറന്നു.
 
ജീവിതത്തിൽ ആദ്യമായ്‌ ഇന്ന് ഞാൻ ഒരു മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു! അഗ്നിപഥങ്ങൾ കടന്നെത്തിയ ഈ ജനനായകൻ സാധാരണക്കാരന്റെ ജീവിതവ്യഥകൾ തൊട്ടറിഞ്ഞ വ്യക്തിയാണെന്നത്‌ വരും നാളുകൾ കേരളത്തിലെ സാധാരണക്കാരന്റെ സർക്കാർ ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം.
 
സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കുവാൻ അദ്ധേഹത്തിൽ നിന്നും ക്ഷണം ലഭിച്ചപ്പോൾ തീർച്ചയായും പങ്കെടുക്കും എന്നു പറഞ്ഞിരുന്നു,അവിടെയെത്തിയപ്പോൾ വിജയത്തിനൊപ്പം അദ്ധേഹത്തിന്റെ പിറന്നാൾ ആഘോഷത്തിലും പങ്ക്‌ കൊണ്ടത്‌ ഇരട്ടിമധുരമായി.
 
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായ ശ്രീ പിണറായിവിജയൻ കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളായിതീരുമെന്ന് ഞാൻ ഉറച്ച്‌ വിശ്വസിക്കുന്നു,അങ്ങിനെതന്നെയാവട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഷ കൊലക്കേസ്: കൊലയാളിയെ പിടികൂടും, സത്യം പുറത്ത് കൊണ്ടുവരാൻ കഴിവിന്റെ പരമാവധി ശ്രമിക്കും; വിശ്വാസമുള്ള ടീമിനെ അനുവദിച്ച് തരണമെന്ന് ഡി ജി പിയോട് ആവശ്യപ്പെടുമെന്ന് ബി സന്ധ്യ