സൂത്രധാരൻ ദേ ഇവനാണ്! കല്യാണക്കാര്യം നാദിർഷയുടെ കയ്യിൽ ഭദ്രമായിരുന്നു!
ദിലീപ് -കാവ്യ വിവാഹം നാദിർഷയ്ക്കറിയാമായിരുന്നു!
സിനിമക്കല്യാണം എന്ന് കേട്ടിട്ടേ ഉള്ളു, ജീവിതത്തിലും അത് സംഭവിച്ചു. ദിലീപിന്റെ കാര്യത്തിൽ അത് രണ്ട്തവണ നടന്നുവെന്ന് മാത്രം. വർഷങ്ങൾക്ക് മുമ്പ് മഞ്ജു വര്യരെ വിവാഹം കഴിച്ചത് തട്ടിക്കൊണ്ട് പോയിട്ടായിരുന്നു. ഇത്തവണ ഗോസിപ്പുകൾ സത്യമാക്കികൊണ്ട് ആരും അറിയാതെ എല്ലാം വളരെ രഹസ്യമാക്കി കാവ്യയെ വിവാഹം കഴിച്ചു. വില്ലന്മാരെ നേരിടാൻ പോകുന്ന നായകനെപ്പോലെ ആരും അറിയരുതെന്ന നിർബന്ധത്തോടെയായിരുന്നു ഇരുവരുടെയും വിവാഹം.
വിവാഹവേദി തിരഞ്ഞെടുത്തത് പോലും രഹസ്യമായിട്ട്. സിനിമ പൂജ എന്ന് പറഞ്ഞാണ് വേദി തിരഞ്ഞെടുത്തത്. അടുത്ത സുഹൃത്തുക്കളെയും കുടുംബക്കാരേയും രണ്ട് ദിവസം മുമ്പാണ് വിളിച്ചറിയിക്കുന്നത്. എന്നാൽ, എല്ലാക്കാര്യവും അറിയാമായിരുന്ന ചിലരൊക്കെ ഉണ്ട്. അത് മറ്റാരുമല്ല, സംവിധായകനും ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ നാദിർഷയാണ്. ഒപ്പം ദിലീപിന്റെ കളിക്കൂട്ടുകാരും.
വിവാഹത്തിനാവശ്യമായ കാര്യങ്ങൾ എല്ലാം ചെയ്തത് നാദിർഷയും സുഹൃത്തുക്കളുമാണ്. വിവാഹവേദിക്കരികെ കർശന സുരക്ഷയും ഒരുക്കിയിരുന്നു. വിവാഹത്തെ കുറിച്ച് നാദിർഷയ്ക്ക് നേരത്തേ അറിവുണ്ടായിരുന്നു. നാദിർഷയാകട്ടെ ഇക്കാര്യം ആരേയും അറിയിക്കാതെ മനസ്സിൽ സൂക്ഷിക്കുകയും ചെയ്തു. ആരാധകർ തള്ളിക്കയറുമെന്ന തോന്നലിലാണ് കല്യാണം രഹസ്യമായി വച്ചതെന്നും റിപ്പോർട്ടുണ്ട്.