Webdunia - Bharat's app for daily news and videos

Install App

ദിലീപ് ചിത്രം രാമലീലയ്‌ക്ക് എന്തുകൊണ്ട് പിന്തുണ നല്‍കേണ്ടിവന്നു?; വെളിപ്പെടുത്തലുമായി മഞ്ജു

ദിലീപ് ചിത്രം രാമലീലയ്‌ക്ക് എന്തുകൊണ്ട് പിന്തുണ നല്‍കേണ്ടിവന്നു?; വെളിപ്പെടുത്തലുമായി മഞ്ജു

Webdunia
തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (17:13 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപ് നായകനായ ചിത്രം ‘രാമലീല’യെ പിന്തുണയ്‌ക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി മഞ്ജു വാര്യർ. ഒരു സ്വകാര്യ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ നിലപാട് തുറന്നുപറഞ്ഞത്.

“നല്ല ഉദ്ദേശത്തോടെയാണ് ഞാന്‍ അരുൺ ഗോപി സംവിധാനം ചെയ്‌ത രാമലീലയ്‌ക്ക് പിന്തുണ നല്‍കിയത്. എല്ലാ സിനിമകള്‍ക്കും അര്‍ഹമായ പരിഗണന ലഭിക്കണമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍ എന്റെ ആഗ്രഹം. നല്ല സിനിമകള്‍ വിജയിക്കേണ്ടത് ആവശ്യമാണ്. സിനിമയെന്നാല്‍ ഒരു കൂട്ടായ്‌മയുടെ പ്രവര്‍ത്തനമാണ്. അതിനാല്‍, നല്ല ഉദ്ദേശത്തോടെയാണ് രാമലീലയ്‌ക്ക് പിന്തുണ നല്‍കിയത് ”- എന്നും മഞ്ജു വ്യക്തമാക്കി.


ദിലീപ് ജാമ്യത്തില്‍ ഇറങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തിയേറ്ററുകളിലെത്തിയ രാമലീലയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധം ശക്തമായിരിക്കുമ്പോഴാണ് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് പിന്തുണയുമായി ദിലീപിന്റെ മുൻ ഭാര്യ കൂടിയായ മഞ്ജു പ്രസ്‌താവന നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

വനിതാ ഐടിഐ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ മാസവും രണ്ട് ദിവസത്തെ ആര്‍ത്തവ അവധി പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍

എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

16 വയസിന് താഴെയുള്ള കുട്ടികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് ഓസ്ട്രേലിയ

അടുത്ത ലേഖനം
Show comments