സദ്യയും അടപ്രഥമനും ഒരുക്കിയത് തടവുകാര്‍; ജയിലില്‍ ദിലീപ് ഓണം ആഘോഷിച്ചോ ? - റിപ്പോര്‍ട്ട് പുറത്ത്!
സദ്യയും അടപ്രഥമനും ഒരുക്കിയത് തടവുകാര്‍; ജയിലില്‍ ദിലീപ് ഓണം ആഘോഷിച്ചോ ? - റിപ്പോര്‍ട്ട് പുറത്ത്!
Publish Date: Tue, 05 Sep 2017 (17:37 IST)
Updated Date: Tue, 05 Sep 2017 (17:38 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജയിലില്‍ ഓണം ആഘോഷിച്ചു. ജയിലില്‍ പല തരത്തിലുള്ള ആഘോഷ പരിപാടികള്‍ നടന്നുവെങ്കിലും അവയില്‍ നിന്നെല്ലാം വിട്ടുനിന്ന താരം ഉച്ചയ്‌ക്ക് സദ്യ കഴിച്ചു.
പത്തുതരം കറികളും അടപ്രഥമനും ഒരുക്കിയായിരുന്നു ജയിലില്‍ സദ്യയൊരുക്കിയത്. ജയിലിലെ പാചകക്കാര്‍ക്ക് സഹായം നല്‍കുന്നതിനായി ചില തടവുകാര്‍ സന്നദ്ധരായപ്പോള്‍ മറ്റുള്ളവര്‍ സെല്ലും പരിസരവും വൃത്തിയാക്കി. ഈ സമയം, ഒന്നിനും താല്‍പ്പര്യമില്ലാതെ സെല്ലില്‍ തന്നെ സമയം ചെലവഴിക്കുകയായിരുന്നു ദിലീപ്.
സദ്യ തയ്യാറായെന്ന് അറിയിപ്പ് ലഭിച്ചതോടെയാണ് ദിലീപ് സെല്ലില്‍ നിന്നു പുറത്തെത്തിയത്. അമ്പത് റിമാന്‍ഡ് തടവുകാര്‍ക്കൊപ്പം സദ്യ കഴിച്ചശേഷം ഉടന്‍ തന്നെ സെല്ലിലേക്ക് മടങ്ങുകയും ചെയ്‌തു. ഓണക്കാലത്ത് ജയിലില്‍ കഴിയേണ്ടിവന്നതിന്റെ നിരാശ താരത്തിനെ ബാധിച്ചിരുന്നു.
സദ്യയ്‌ക്കു ശേഷം തടവുകാര്‍ ഓണക്കളികളുമായി ആഘോഷം തുടര്‍ന്നപ്പോള്‍ രാമായണം പാരായണം ചെയ്താണ് ദിലീപ് സെല്ലില്‍ സമയം ചെലവഴിച്ചത്. സെല്ലിലുള്ള തടവുകാര്‍ വിളിച്ചുവെങ്കിലും താല്‍പ്പര്യമില്ലെന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.