Webdunia - Bharat's app for daily news and videos

Install App

ദിലീപിന് ആശ്വസിക്കാന്‍ ഒരു വകയുമില്ല; ജയില്‍ സന്ദര്‍ശനത്തിന് വിലക്ക് - കു​ടും​ബ​ത്തി​നും പ്ര​മു​ഖ​ർ​ക്കും മാ​ത്രം അ​നു​മ​തി

ദിലീപിന് ആശ്വസിക്കാന്‍ ഒരു വകയുമില്ല; ജയില്‍ സന്ദര്‍ശനത്തിന് വിലക്ക് - കു​ടും​ബ​ത്തി​നും പ്ര​മു​ഖ​ർ​ക്കും മാ​ത്രം അ​നു​മ​തി

Webdunia
വെള്ളി, 8 സെപ്‌റ്റംബര്‍ 2017 (20:10 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ കഴിയുന്ന നടന്‍ ദി​ലീ​പി​നു സ​ന്ദ​ർ​ശ​ക വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. കുടുംബാഗംങ്ങൾക്കും പ്രധാനവ്യക്തികൾക്കും മാത്രമാണ് ഇനി മുതൽ അനുമതി ലഭിക്കുകയുള്ളു.

സിനിമാ താരങ്ങളുടെ കൂ​ട്ട​സ​ന്ദ​ർ​ശ​ന​ത്തെ തു​ട​ർ​ന്നാ​ണു ആ​ലു​വ സ​ബ് ജ​യി​ലി​ൽ നി​യ​ന്ത്ര​ണം ഏര്‍പ്പെടുത്തിയത്. ഇ​ന്ന് എ​ട്ടു​പേ​ർ​ക്ക് സ​ന്ദ​ർ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ച​താ​യും ജ​യി​ൽ അ​ധി​കൃ​ത​ർ വ്യക്തമാക്കി.

നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ന്ന് ദി​ലീ​പി​ന് സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ച്ച​തി​ൽ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന സം​ഘം പ​രാ​തി​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു അതിനു പിന്നാലെയാണ് ദിലീപിന്റെ സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

അ​ച്ഛ​ൻ​റെ ശ്രാ​ദ്ധ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ദി​ലീ​പി​ന് കോ​ട​തി അ​നു​മ​തി കൊ​ടു​ത്ത​തി​നു പി​ന്നാ​ലെ നാ​ദി​ർ​ഷ​യാ​ണ് ആ​ദ്യം ജ​യി​ലി​ലെ​ത്തി​യ​ത്. ഇ​തി​നു പി​ന്നാ​ലെ ഭാ​ര്യ കാ​വ്യാ മാ​ധ​വ​ൻ, മ​ക​ൾ മീ​നാ​ക്ഷി, കാ​വ്യ​യു​ടെ അ​ച്ഛ​ൻ എ​ന്നി​വ​ർ ഒ​രു​മി​ച്ചെ​ത്തി ദി​ലീ​പി​നെ ക​ണ്ടിരുന്നു.

തുടര്‍ന്ന് ഉ​ത്രാ​ട, തി​രു​വോ​ണ, അ​വി​ട്ട ദി​ന​ങ്ങ​ളി​ലും തു​ട​ർ​ന്നും നി​ര​വ​ധി പേ​ർ ദി​ലീ​പി​നെ കാ​ണാ​നാ​യി ആ​ലു​വ ജ​യി​ലി​ലെ​ത്തി​യി​രു​ന്നു. നടനും എംഎൽഎയുമായ കെബി ഗണേഷ്കുമാർ, ജയറാം, ഹരിശ്രീ അശോകൻ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, സുധീർ, സംവിധായകരായ രഞ്ജിത്, നാദിർഷാ, നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ തിരക്കഥാകൃത്ത് ബെന്നി പിനായരമ്പലം, ഏലൂർ ജോർജ്, വി​ജ​യ​രാ​ഘ​വ​ൻ, ന​ന്ദു, നി​ർ​മാ​താ​ക്ക​ളാ​യ ര​ഞ്ജി​ത് ര​ജ​പു​ത്ര, എ​വ​ർ​ഷൈ​ൻ മ​ണി തുടങ്ങിയവരാണ് ജയിലിലെത്തി ദിലീപിനെ ഇതുവരെ സന്ദർശിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments