Publish Date: Fri, 08 Sep 2017 (13:52 IST)
Updated Date: Fri, 08 Sep 2017 (13:54 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷ അറസ്റ്റ് ഭീഷണി നേരിടുന്ന സാഹചര്യം നിലനില്‍ക്കെ, നടിയും ദിലീപിന്‍റെ ഭാര്യയുമായ കാവ്യാ മാധവനും കുരുക്കിലേക്ക്. കാവ്യയെയും ഉടന്‍ ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.
ഈ കേസില്‍ കാവ്യ സാക്ഷിയോ പ്രതിയോ ആകാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. കേസ് അന്തിമഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ കാവ്യയെ ചോദ്യം ചെയ്യുകയോ ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങിയേക്കും.
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റകൃത്യം നടത്തിയവരെ സഹായിച്ചതായുള്ള സംശയത്തിന്‍റെ പേരിലാണ് കാവ്യയ്ക്കെതിരായ നടപടിക്ക് പൊലീസ് ഒരുങ്ങുന്നത്. തന്‍റെ മാഡം കാവ്യയാണെന്ന പള്‍സര്‍ സുനിയുടെ തുറന്നുപറച്ചിലും കാവ്യയ്ക്കെതിരായ നീക്കത്തിന് ആക്കം കൂട്ടും.
നാദിര്‍ഷ, കാവ്യ, അപ്പുണ്ണി എന്നിവരുടെ കാര്യത്തില്‍ നടപടിയെടുത്ത ശേഷം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ദ്രുതഗതിയിലുള്ള നീക്കമാണ് നടക്കുന്നത്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഡി ജി പി പൊലീസ് സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.