നീക്കം ദിലീപിന് കുരുക്കാകുമോ ?; വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹൈക്കോടതിയിലേക്ക്

നീക്കം ദിലീപിന് കുരുക്കാകുമോ ?; വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹൈക്കോടതിയിലേക്ക്

Webdunia
ബുധന്‍, 7 ഫെബ്രുവരി 2018 (12:47 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിന്‍റെ വിചാരണയ്ക്ക് വനിത ജഡ്ജിയെ നിയോഗിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ.

കേസിലെ വിചാരണ വേഗത്തിലാക്കണമെന്നും വിചാരണയ്ക്കായി വനിതാ ജഡ്ജിയെ നിയമിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുക. അടുത്ത ദിവസം തന്നെ ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹർജി നൽകും.

അതേസമയം, കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി.

ദൃശ്യങ്ങൾ ദിലീപിന് കൈമാറിയാൽ പ്രചരിക്കാൻ സാധ്യതയുണ്ടെന്നും ഇരയായ നടിക്ക് ഭീഷണിയാണെന്നുമുള്ള പ്രോസിക്യൂഷന്‍റെ ശക്തമായ വാദം അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്.

കേസിലെ പ്രതികളുടെ വിചാരണ എറണാകുളം സെഷൻസ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. കുറ്റപത്രത്തിനൊപ്പം പൊലീസ് സമർപ്പിച്ചവയിൽ ഗൗരവ സ്വഭാവമുള്ള ചില രേഖകൾ ഒഴികെ മറ്റുള്ളവ പ്രതിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

ദൃശ്യങ്ങള്‍ നല്‍കുന്നത് നടിയുടെ സുരക്ഷയ്ക്കും സ്വകാര്യജീവിതത്തിനും ഭീഷണിയാണ്. കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

അടുത്ത ലേഖനം
Show comments