Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

'ദുബായില്‍ ഉണ്ണി ഗവണ്മെന്റിന്റെ ഗസ്റ്റ് ആണ്, ഇങ്ങനെ ഒരു മകനെ കിട്ടിയ അമ്മ ഭാഗ്യവതിയാണ് അമ്മേ’- കോടിയേരിയുടെ മകനെ ട്രോളി ദിലീപ് ഓണ്‍ലൈന്‍

ബിനോയ് ദുബായിൽ അകപ്പെടാൻ കാരണം ദിലീപോ?

ബി‌നോയ്
, ബുധന്‍, 7 ഫെബ്രുവരി 2018 (11:50 IST)
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ദുബായ് കേസ് വിഷയത്തിൽ ബിനോ‌യെ പേരെടുത്ത് പറയാതെ ട്രോളി ദിലീപ് ഓൺലൈൻ. ദിലീപിന്റെ തന്നെ ചിത്രമായ റൺവേയിലെ ഒരു രംഗം കടമെടുത്താണ് ദിലീപ് ഓൺലൈൻ പരോക്ഷമായി ബിനോയെ ട്രോളുന്നത്. 
 
'ഉണ്ണി അവിടെ വലിയ പൊസിഷനിൽ അല്ലെ? നിങ്ങൾക്കും ഒക്കെ ചിന്തിക്കാൻ പറ്റാത്ത പൊസിഷനിൽ. ദുബായിൽ ഉണ്ണി ഗവണ്മെൻറിന്റെ ഗസ്റ്റ് ആണ്. ഇങ്ങനെ ഒരു മകനെ കിട്ടിയ അമ്മ ഭാഗ്യവതിയാണ് അമ്മേ' എന്നാണ് ബിനോയ് കോടിയേരിയെ പേരെടുത്ത് പറയാതെ ദിലീപ് ഓൺലൈൻ പരിഹസിച്ചിരിക്കുന്നത്.
 
ദിലീപിന്റെ ഔദ്യോഗിക ഫാൻസ് പേജാണിതെന്നാണ് റിപ്പോർട്ട്. ദിലീപുമായി ബന്ധപ്പെട്ട വാർത്തകൾ എല്ലാം തന്നെ ഇവർ ഷെയർ ചെയ്യാറുണ്ട്. സിനിമകൾ പ്രൊമോട്ട് ചെയ്യുകയും ഉണ്ട്. കോടിയേരിയുടെ മകനെതിരെ ഇങ്ങനെയൊരു ആരോപണം കുത്തിപ്പൊക്കിയത് ദിലീപ് ആണെന്ന് ചിലർ സോഷ്യൽ മീഡിയകളിൽ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് ദിലീപ് ഓൺലൈൻ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടിരിക്കുന്നത്.
 
ഏതായാലും കോടിയേരിയുടെ മകന് വന്നിരിക്കുന്ന കഷ്ടകാലം ദിലീപ് ഓൺലൈൻ ആഘോഷിക്കുന്നുണ്ടെങ്കിൽ അത് വെറുതേ ആകില്ലെന്നാണ് പൊതുവേയുള്ള സംസാരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിന് വമ്പന്‍ തിരിച്ചടി; നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് കിട്ടില്ല - പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു