ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയതിന് പിന്നില്‍ പൃഥ്വിരാജോ, മമ്മൂട്ടിയോ ?; വെളിപ്പെടുത്തലുമായി കലാഭവന്‍ ഷാജോണ്‍

ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയതിന് പിന്നില്‍ പൃഥ്വിരാജോ, മമ്മൂട്ടിയോ ?; വെളിപ്പെടുത്തലുമായി കലാഭവന്‍ ഷാജോണ്‍

Webdunia
വെള്ളി, 20 ഒക്‌ടോബര്‍ 2017 (13:55 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ താര സംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കിയത് കൂട്ടായി എടുത്ത തീരുമാനത്തിന്റെ ഭാഗമായിരുന്നുവെന്ന് കലാഭവന്‍ ഷാജോണ്‍.

പൃഥ്വിരാജിന്റെ സമ്മര്‍ദ്ദത്തില്‍ മമ്മൂട്ടി കൈക്കൊണ്ട തീരുമാനമാണ് ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയതെന്ന വാര്‍ത്ത തെറ്റാണ്. വിഷയത്തില്‍ എല്ലാവരുടെയും അഭിപ്രായം തേടിയിരുന്നു. തുടര്‍ന്ന് ഞാന്‍ അടക്കമുള്ള താരങ്ങള്‍ പിന്തുണച്ചതോടെയാണ് ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയതെന്നും ഷാജോണ്‍ വ്യക്തമാക്കി.

ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയ തീരുമാനം തെറ്റിയെന്നു ഇപ്പോള്‍ താന്‍ സംശയിക്കുന്നു. ആ തീരുമാനം പുനരാലോചിക്കണമെന്നാണ് എന്റെ അഭിപ്രായമെന്നും ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു.  

സിനിമാ മേഖലയിലെ സ്‌ത്രീ കൂട്ടായ്‌മയായ വിമൻ ഇൻ കലക്ടീവ് സംഘടനയുടെ പ്രവർ‌ത്തനം സിനിമയിലെ എല്ലാ സ്ത്രീകൾക്കും വേണ്ടിയാകണം. ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെ എല്ലാ സ്ത്രീകൾക്കും അതിൽ ഇടം നൽകണം. ചുരുക്കം ചില പേരുകളിലേക്കു സംഘടന ഒതുങ്ങരുതെന്നും മനോരമ ന്യൂസിന്റെ ‘നേരേ ചൊവ്വേ’ പരിപാടിയിൽ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

അടുത്ത ലേഖനം
Show comments