Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടകംപള്ളിയുടെ ചൈന സന്ദര്‍ശനം: ദേശീയ താല്‍പര്യത്തിന് വിരുദ്ധമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

കടകംപള്ളിയുടെ ചൈന സന്ദര്‍ശനം ദേശീയ താൽപര്യത്തിന് വിരുദ്ധം: കേന്ദ്ര വിദേശകാര്യ മന്ത്രാലയം

കടകംപള്ളിയുടെ ചൈന സന്ദര്‍ശനം:  ദേശീയ താല്‍പര്യത്തിന് വിരുദ്ധമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
കൊച്ചി , വെള്ളി, 20 ഒക്‌ടോബര്‍ 2017 (08:21 IST)
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചെന സന്ദര്‍ശനം നിഷേധിച്ചതില്‍ മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സുരേന്ദ്രന്‍ ചൈന സന്ദര്‍ശിക്കുന്നതു ദേശീയതാല്‍പര്യത്തിന് വിരുദ്ധമാകുമെന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അനുമതി നിഷേധിച്ചതിനു കാരണം വിവരാവകാശ നിയമപ്രകാരം തേടിയപ്പോഴാണ് ഈ മറുപടി.
 
അതേസമയം മന്ത്രി പങ്കെടുക്കേണ്ട പരിപാടിക്ക് നിലവാരമില്ലാത്തതിനാല്‍ അനുമതി നിഷേധിച്ചെന്നായിരുന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിങ് പറഞ്ഞത്. വിദേശ സന്ദർശനത്തിന് സംസ്ഥാനമന്ത്രിക്ക് അനുമതി നല്‍കുന്നതും നിഷേധിക്കുന്നതും, മന്ത്രി പങ്കെടുക്കേണ്ട പരിപാടിയുമായി ബന്ധപ്പെട്ട രാഷ്ട്രീയവശങ്ങള്‍ വിശദമായി പരിശോധിച്ചതിന് ശേഷമാണ്. അങ്ങനെ പരിശോധിച്ച റിപ്പോര്‍ട്ടില്‍ മന്ത്രിയുടെ സന്ദർശനം രാജ്യതാൽപര്യത്തിന് വിരുദ്ധമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആംബുലന്‍സിന് തടസ്സമുണ്ടാക്കി കാറോടിച്ചയാള്‍ പൊലീസ് പിടിയില്‍