എത്രനാള്‍ കാണാതിരിക്കും; ദിലീപിനെ കാണാന്‍ അമ്മ സരോജം ജയിലിലെത്തി - സന്ദര്‍ശനം ഇക്കാരണത്താല്‍
എത്രനാള്‍ കാണാതിരിക്കും; ദിലീപിനെ കാണാന്‍ അമ്മ സരോജം ജയിലിലെത്തി
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാൻഡിൽ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ അമ്മ സരോജം ആലുവ സബ് ജയിലിലെത്തി. ദിലീപിന്‍റെ സഹോദരൻ അനൂപിനൊപ്പം ഉച്ചകഴിഞ്ഞാണ് അമ്മ ജയിലിലെത്തിയത്.
ദിലീപിന്‍റെ ജാമ്യഹർജി ഓഗസ്റ്റ് 18ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ദിലീപിനെ കാണുന്നതിനായി അമ്മ ജയിലില്‍ എത്തിയത്.
ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരുന്നു. അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളെ പൂര്‍ണമായും എതിക്കുന്ന രീതിയിലാണ് താരത്തിന്റെ പുതിയ ജാമ്യാപേക്ഷ. പ്രോസിക്യൂഷന്‍ രേഖാമൂലമുള്ള വിശദീകരണം വെള്ളിയാഴ്ച നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.