Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രേക്ഷകരുടെ പിന്തുണയും ആശംസകയും വേണം; വീട്ടുകാരുടെ പിന്തുണയുണ്ടെന്ന് ദിലീപ്

പ്രേക്ഷകരുടെ പിന്തുണ വേണമെന്ന് ദിലീപ്

പ്രേക്ഷകരുടെ പിന്തുണയും ആശംസകയും വേണം; വീട്ടുകാരുടെ പിന്തുണയുണ്ടെന്ന് ദിലീപ്
കൊച്ചി , വെള്ളി, 25 നവം‌ബര്‍ 2016 (09:22 IST)
വിവാഹിതനാകാന്‍ പോകുകയാണെന്നും പ്രേക്ഷകരുടെ പിന്തുണയും ആശംസയും വേണമെന്നും ചലച്ചിത്രതാരം ദിലീപ്. സ്വകാര്യവാര്‍ത്ത ചാനലിനോട് ആണ് ദിലീപ് മനസ്സു തുറന്നത്. വീട്ടുകാരുടെ അനുഗ്രഹവും പൂര്‍ണപിന്തുണയും ഉണ്ട്. മകള്‍ മീനാക്ഷിയുടെ പൂര്‍ണപിന്തുണ ഉണ്ട്. പ്രേക്ഷകരുടെ എല്ലാ പിന്തുണയും ആശംസയും വേണമെന്നും അദ്ദേഹം പറഞ്ഞു.
 
കൊച്ചിയിലെ വേദാന്ത ഹോട്ടലില്‍ ഉറ്റസുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ആണ് വിവാഹച്ചടങ്ങ്. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹച്ചടങ്ങ്. സുരേഷ് കുമാര്‍, മേനക, മീര ജാസ്മിന്‍, ചിപ്പി, രഞ്ജിത്ത്, ജോമോള്‍, ജനാര്‍ദ്ദനന്‍ തുടങ്ങി സിനിമാരംഗത്തു നിന്നുള്ള അടുത്ത സുഹൃത്തുക്കള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.
 
താന്‍ കാവ്യയെ വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് എല്ലാവരെയും അറിയിച്ച് ആയിരിക്കുമെന്ന് ദിലീപ് പറഞ്ഞിരുന്നു. അതുപോലെ തന്നെ എല്ലാവരെയും അറിയിച്ചു തന്നെയാണ് ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണക്കില്‍പ്പെടാത്ത നിക്ഷേപങ്ങള്‍ക്ക് 60 ശതമാനം ആദായനികുതി; നിയമഭേദഗതി പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍