നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നൽകിയ ഹർജി ഇന്ന് പരിഗണിക്കും
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നൽകിയ ഹർജി ഇന്ന് പരിഗണിക്കും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് സമർപ്പിച്ച ഹർജി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കൂടുതൽ രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ദിലീപ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
കുറ്റപത്രത്തോടെപ്പം നല്‍കിയ മുഴുവന്‍ രേഖകളും തനിക്ക് കൈമാറണമെന്നാണ് ദിലീപിന്റെ ആവശ്യം. ദിലീപ് ആവശ്യപ്പെട്ട 35 രേഖകളില്‍ 7 രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന് പൊലീസ് കോടതിയെ നേരത്തേതന്നെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ രേഖകള്‍ ലഭിക്കുക എന്നത് പ്രതിയുടെ അവകാശമാണെന്നാണ് ദിലീപിന്‍റെ വാദം. നേരത്തെ ദിലീപ് ആവശ്യപ്പെട്ട 87 രേഖകള്‍ പോലീസ് ദിലീപിന് കൈമാറിയിരുന്നു. നടി ആക്രമണത്തിന് ഇരയാകുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.