Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഇതൊരു ഷോക്ക് ആണ്, വിശ്വസിക്കാനാകുന്നില്ല’: ലാല്‍

ദിലീപിന്റെ അറസ്റ്റ്; ലാല്‍ പ്രതികരിക്കുന്നു

‘ഇതൊരു ഷോക്ക് ആണ്, വിശ്വസിക്കാനാകുന്നില്ല’: ലാല്‍
, ചൊവ്വ, 11 ജൂലൈ 2017 (09:20 IST)
നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഡാലോചന നടത്തിയ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്തയുടെ ഷോക്കിലാണ് താനിപ്പോഴുമെന്ന് നടനും സംവിധായകനുമായ ലാല്‍. ദിലീപുമായി വര്‍ഷങ്ങളായി വളരെ അടുത്ത ബന്ധമാണുളളത്. ഗൂഢാലോചനയ്ക്ക് പിന്നില്‍ ദിലീപാണെന്ന കാര്യം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം ഇങ്ങനെ ചെയ്യുമെന്നത് വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
 
സിനിമ മേഖലയില്‍ ഉള്ളവര്‍ ഒന്നടങ്കം ഞെട്ടലിലാണ്. ദിലീപിനെ പിന്തുണച്ചവര്‍ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. ഇന്നലെ വൈകിട്ടോടെയയിരുന്നു സംഭവത്തില്‍ ദിലീപിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. 
 
നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാ‍ർ തന്നെ അപകീർത്തിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയാണെന്ന ദിലീപിന്റെ പരാതിന്മേലുള്ള അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. ദിലീപിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നു കണ്ടെത്തിയ പൊലീസ് കൂടുതൽ അന്വേഷണത്തിലേയ്ക്കു നീങ്ങുകയായിരുന്നു. ഇതോടെ ദിലീപിനു രക്ഷപെടാനുള്ള എല്ലാ പഴുതുകളും അടയുകയായിരുന്നു. തുടർന്ന് കേസിൽനിന്നും രക്ഷപെടാൻ നാദി‌‌‌ർഷയുമായി ദിലീപ് നടത്തിയ ഗൂഢാലോചനയും പരാജയപ്പെട്ടു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയിലിലായ ദിലീപിന് വീണ്ടും പണി! - ഇതൊന്നും ഒരിക്കലും പ്രതീക്ഷിച്ച് കാണില്ല