Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘തൃശൂർ എടുത്ത് പൊക്കാൻ നോക്കിയതാ, നടു ഉളുക്കിയത് കൊണ്ട് രക്ഷാപ്രവർത്തനത്തിനൊന്നും വയ്യ’; സുരേഷ് ഗോപിയെ വിമർശിച്ച് സംവിധായകൻ

‘തൃശൂർ എടുത്ത് പൊക്കാൻ നോക്കിയതാ, നടു ഉളുക്കിയത് കൊണ്ട് രക്ഷാപ്രവർത്തനത്തിനൊന്നും വയ്യ’; സുരേഷ് ഗോപിയെ വിമർശിച്ച് സംവിധായകൻ
, വ്യാഴം, 15 ഓഗസ്റ്റ് 2019 (16:31 IST)
സംസ്ഥാനത്ത് മഴക്കെടുതി മൂലം നിരവധി നശനഷ്ടങ്ങളാണ് ഉണ്ടായത്. 100ലധികം ആളുകളാണ് ഇതുവരെ മരണപ്പെട്ടത്. ദുരിതാശ്വാസ ക്യാമ്പിൽ നിന്നും രക്ഷാപ്രവർത്തനത്തിന് പോകുന്നതിനിടെയാണ് ലിനു മരിച്ചത്.
അതിനിടയിൽ ലിനുവിന്റെ കുടുംബത്തെ സഹായിക്കാമെന്ന് വാക്കുകൾ കൊണ്ട് പോലും പറയാത്ത സുരേഷ്ഗോപിയെ കുറ്റപ്പെടുത്തിക്കൊണ്ട് സംവിധാകൻ എംഎ നഷാദ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പോസ്റ്റിന്റെ പൂർണരൂപം: 
 
പഴയ ഹിറ്റായ ഒരു സിനിമാ ഡൈലോഗാണ്...
ഇതിവിടെ പറയാൻ കാരണമെന്താണെന്ന് ചോദിച്ചാൽ,ഈ ചിത്രം തന്നെ ഉത്തരം നൽകും...Comparison അല്ല കേട്ടോ..
ഇങ്ങ് തെക്ക് നമ്മടെ തിരോന്തോരത്ത്,ഒരു നഗര പിതാവുണ്ട് പേര് പ്രശാന്ത്...വാക്കിലല്ല,പ്രവർത്തിയിലാണ് കാര്യം എന്ന് തെളിയിച്ച നമ്മുടെ സ്വന്തം മേയർ..ഇപ്പോൾ ഇതെഴുതുമ്പോൾ,അങ്ങ് വടക്ക് ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കായി നാൽപ്പതാമത്തെ ലോഡും കേറ്റി ലോറി പോയി കഴിഞ്ഞു...അടുത്ത ലോഡിനായി നമ്മടെ പൈലുകൾ റെഡിയാണണ്ണാ...ചിലരുടെ ഭാഷയിൽ ദേ പോയീ..ദാ വന്നൂ...
അനന്തപദ്മനാഭന്റ്റെ മണ്ണങ്ങനെയാ..ആരെയും ചതിക്കില്ല..കൊടുത്തിട്ടേയുളളു മനസ്സ് നിറഞ്ഞ് ..അതാണ് ശീലം...എത്ര വലിയ പുലിയാണെന്കിലും,ഇവിടെ ഈ അനന്തപുരിയിൽ വരണം...ഒന്നു നിവർന്ന് നിൽക്കണമെന്കിൽ....അത് ചരിത്രം...
തെക്കൻ മാസ്സാണ്...മരണ മാസ്സ്...
NB 
ഗോപിയണ്ണനെ പറ്റി മനപ്പൂർവ്വം പറയാത്തതാണ്...തൃശൂർ എടുത്ത് പൊക്കാൻ നോക്കിയതാ..നടു ഉളുക്കിയെന്നാണ് നാട്ട് വർത്തമാനം..ക്ഷിണം കാണും..അതാ ...രക്ഷാ പ്രവർത്തനത്തിനിടക്ക് ജീവൻ ഹോമിച്ച ലിനുവിന്റ്റെ അമ്മയെ ഒന്നു സ്വാന്തനിപ്പിക്കാമായിരുന്നു...മോഹൻ ലാലും,മ്മൂട്ടിയുമൊക്കെ അവരെ വിളിച്ചു..സഹായവും വാഗ്ദാനം ചെയ്തു...എന്തിന് ജയസൂര്യ കൊടുത്തു അഞ്ച് ലക്ഷം...ചുമ്മാ പറഞ്ഞന്നേയുളളൂ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോപ്പ് അപ്പ് സെൽഫി ക്യാമറ, ഹുവാവേ‌യുടെ ഹാർമണി ഒഎസ്, ഓണർ സ്മാർട്ട് ടിവി ഞെട്ടിക്കും !