Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ഇനി ഓൺലൈനായി മാത്രം

ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ഇനി ഓൺലൈനായി മാത്രം
, തിങ്കള്‍, 5 ജൂലൈ 2021 (21:30 IST)
ശാരീരിക അവശതകൾ അനുഭവിക്കുന്നവർക്ക് ഓൺലൈനായി ഡിസെബിലിറ്റി സർട്ടിഫിക്കർ ലഭിക്കുന്നതിന് തുടക്കമായി. ഇതിനായി പ്രത്യേകം ആവിഷ്‌കരിച്ച യു‌സിഐ‌ഡി പോർട്ടൽ മുഖേനയാണ് ഓൺലൈനായി സർട്ടിഫിക്കറ്റ് ലഭിക്കുക.
 
ഡിസെബിലിറ്റി സർട്ടിഫിക്കറ്റിന് അർഹരായവർക്ക് www.swavlambancard.gov.inൽ നിന്നും രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്. ഇനി മുതൽ അപേക്ഷകർ നേരിട്ട് നൽകുന്ന അപേക്ഷകൾ മെഡിക്കൽ ബോർഡ് സ്വീകരിക്കില്ല. അപേക്ഷകരും ബന്ധപ്പെട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്എച്ച് പശ്ചാപകേശൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാമ്പത്തികപ്രതിസന്ധി രൂക്ഷം, ആസ്‌തികൾ വിൽക്കാനൊരുങ്ങി വോഡാഫോൺ-ഐഡിയ