Select Your Language

Notifications

webdunia
webdunia
webdunia
webdunia

പി കെ ശശിക്കെതിരെ കടുത്ത നടപടിയുമായി സിപിഎം, തിരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി

Disciplinary action

അഭിറാം മനോഹർ

, തിങ്കള്‍, 19 ഓഗസ്റ്റ് 2024 (10:49 IST)
പാലക്കാട് ജില്ലയിലെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിക്കെതിരെ സിപിഎമ്മില്‍ അച്ചടക്കനടപടി. പാര്‍ട്ടിയുടെ തിരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും പി കെ ശശിയെ നീക്കികൊണ്ടുള്ള തീരുമാനം ഞായറാഴ്ച ചേര്‍ന്ന സിപിഎം പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണുണ്ടായത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു യോഗം ചേര്‍ന്നത്.
 
ജില്ലാനേതൃത്വത്തിന്റെ തീരുമാനം സംസ്ഥാനനേതൃത്വം അംഗീകരിക്കുന്നതോടെ നടപടി നിലവില്‍ വരും. ഇത് മൂന്നാം തവണയാണ് പി കെ ശശിക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകുന്നത്. മണ്ണാര്‍കാട് ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ടില്‍ തിരിമറി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പി കെ ശശി അധ്യക്ഷനായ യൂണിവേഴ്‌സല്‍ കോളേജ് നിയമനത്തിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Supermoon 2024: ഇന്നത്തെ സൂപ്പര്‍മൂണ്‍ ബ്ലൂമൂണ്‍ ! ആകാശത്തേക്ക് നോക്കേണ്ടത് ഈ സമയത്ത്