Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പരാതി; മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പരാതി; മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
ആലപ്പുഴ , ചൊവ്വ, 5 ഫെബ്രുവരി 2019 (14:06 IST)
സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായ വനിതയെ പരസ്യമായി ആക്ഷേപിച്ചെന്ന പരാതിയിൽ മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. അമ്പലപ്പുഴ ഒന്നാം ക്ലാസ് ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മാര്‍ച്ച് 29-നു സുധാകരന്‍ ഹാജരാകണം.

സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചേര്‍ത്ത് കേസെടുക്കാനാണ് പൊലീസിനോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

തന്നെ പൊതുപരിപാടിയിൽ വച്ച് തന്നെയും കുടുംബത്തെയും അധിക്ഷേപിച്ചുവെന്നാണ് മന്ത്രിയുടെ മുൻ പേഴ്‌സണൽ സ്‌റ്റാഫ് അംഗം കൂടിയായ  ഉഷാ സാലിയുടെ പരാതിയിലുള്ളത്. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ലെന്നും അതുകൊണ്ടാണ് കോടതിയിലെത്തിയതെന്നും ഉഷാ സാലി പറയുന്നു.

2016 മാർച്ചിൽ ഒരു റോഡ് ഉദ്ഘാടനത്തിനു വേണ്ടത്ര ആളെ കൂട്ടിയില്ലെന്നു പറഞ്ഞ് സമ്മേളനത്തിൽ വച്ച് ഉഷ സാലിയെ മന്ത്രി അപമാനിച്ചെന്നാണു പരാതി. സ്വാഗതപ്രസംഗം നടത്തുന്ന ആളുടെ കൈയില്‍ നിന്നും മൈക്ക് പിടിച്ചു വാങ്ങി വനിതക്കെതിരെ മന്ത്രി മോശമായി സംസാരിച്ചു എന്നാണ് ആരോപണം. സംഭവത്തിനു പിന്നാലെ ഉഷയെ സിപിഎമ്മിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓല ടാക്സി ഡ്രൈവറെ യാത്രക്കാരായ ദമ്പതികൾ കൊലപ്പെടുത്തി, മൃതദേഹം മൂന്ന് കഷ്ണങ്ങളാക്കി ഓടയിൽ ഉപേക്ഷിച്ചു; പ്ലാൻ ചെയ്ത് നടപ്പിലാക്കിയ ക്രൂര കൃത്യത്തിന്റെ കഥ ഇങ്ങനെ