മൂന്നാറിലാണ് സംഭവം ഉണ്ടായത്. മൂന്നാർ ന്യുയു കോളനി സ്വദേശികളായ ആർ ഹരികൃഷ്ണനും സാബുവും ചേർന്ന് കേരള ലോട്ടറിയുടെ വിൻ വിൻ ടിക്കറ്റ് എടുക്കുകയായിരുന്നു. ഇതിന് ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ അടിക്കുകയും ചെയ്തു. ഇതോടെ ടിക്കറ്റുമായി സാബു മുങ്ങി.
ലോട്ടറി ടിക്കറ്റുമായി സുഹൃത്ത് മുങ്ങിയതായി ഹരികൃഷ്ണൻ പൊലീസിൽ പരാതി നൽകി. സാബു ടിക്കറ്റ് രാജാക്കാട് ഫെഡർ ബാങ്ക് ശാഖയിൽ എത്തിച്ചു എന്ന് അറിഞ്ഞതോട ഹരികൃഷണൻ പൊലീസുമായി സാബുവിനെ ബന്ധപ്പെട്ടു. എന്നാൽ ലോട്ടറി ഷെയറിട്ട് വാങ്ങുകയല്ലായിരുന്നു എന്നും ടിക്കറ്റ് എടുക്കാൻ ഹരികൃഷ്ണനിൽനിന്നും 10 രൂപ കടം വാങ്ങുകയായിരുന്നു എന്നുമായിരുന്നു സാബുവിന്റെ വാദം.
ഒടുവിൽ പൊലീസും പ്രാദേശിക സിപിഎം നേതാക്കളും ചേർന്ന് വിഷയം അനുരഞ്ജനത്തിലെത്തിച്ചു. ലോട്ടറി തുക ലഭിക്കുമ്പോൾ 10 ലക്ഷം രൂപ ഹരികൃഷ്ണന് നൽകാം എന്ന് സാബു സമ്മതിക്കുകയായിരുന്നു. അഭിഭാഷകന്റെ സാനിധ്യത്തിൽ ഇതുസംബന്ധിച്ച് കരാറും എഴുതി ഒപ്പിട്ടു.