Diya Krishna: നികുതി അടച്ച രേഖകള്‍ അടക്കം അന്വേഷണ സംഘത്തിനു കൈമാറി; ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ദിയ
ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ദിയ പറഞ്ഞു
Diya Krishna: തന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ദിയ കൃഷ്ണ മൊഴി നല്‍കി. മ്യൂസിയം പൊലീസാണ് ദിയയുടെ മൊഴിയെടുത്തത്. കേസ് ഫയലുകള്‍ ഇന്ന് ക്രൈം ബ്രാഞ്ചിന് കൈമാറും. ഡിജിപിയുടെ നിര്‍ദ്ദേശാനുസരണമാണ് കേസന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ദിയ പറഞ്ഞു. നികുതി അടച്ച രേഖകള്‍ അടക്കം എല്ലാ തെളിവുകളും ദിയ അന്വേഷണസംഘത്തെ ഏല്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. കവടിയാറിലെ ദിയ കൃഷ്ണയുടെ ഫ്‌ളാറ്റില്‍ എത്തിയാണ് മ്യൂസിയം പൊലീസ് മൊഴി രേഖപ്പെടുത്തിയത്.
അതേസമയം ആരോപണവിധേയരായ ദിയയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരികളും ഇപ്പോഴും ഒളിവിലാണ്. 'ഓ ബൈ ഓസി'യിലെ ജോലിക്കാരായ ദിവ്യ, വിനീത, രാധാകുമാരി എന്നിവരെ കുറിച്ച് ഇപ്പോള്‍ യാതൊരു വിവരവും ഇല്ല. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മൂവരും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.