Diya Krishna: കസ്റ്റമറായ സുഹൃത്ത് സംശയം പറഞ്ഞു, ഇടപെട്ട് ഇഷാനി; ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ് പുറത്തുവന്നത് ഇങ്ങനെ

ആഡംബര ഇമിറ്റേഷന്‍ ആഭരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പിലെ ജീവനക്കാരെ തന്റെ സുഹൃത്തുക്കളെ പോലെയാണ് ദിയ കൃഷ്ണ കണ്ടിരുന്നത്

രേണുക വേണു
ബുധന്‍, 11 ജൂണ്‍ 2025 (15:59 IST)
Ishani Krishna and Diya Krishna

Diya Krishna: നടനും ബിജെപി നേതാവുമായ ജി.കൃഷ്ണകുമാറിന്റെ (G Krishnakumar) മകള്‍ ദിയ കൃഷ്ണ (Diya Krishna) നടത്തുന്ന സ്ഥാപനത്തിലെ തട്ടിപ്പ് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചയായിരിക്കുകയാണ്. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന 'ഒ ബൈ ഓസി' (Oh By Ozy) എന്ന ആഭരണ ഷോപ്പിലെ ജീവനക്കാര്‍ തട്ടിപ്പ് നടത്തിയെന്നാണ് ദിയ കൃഷ്ണയുടെ ആരോപണം. 
 
ആഡംബര ഇമിറ്റേഷന്‍ ആഭരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പിലെ ജീവനക്കാരെ തന്റെ സുഹൃത്തുക്കളെ പോലെയാണ് ദിയ കൃഷ്ണ കണ്ടിരുന്നത്. ജീവനക്കാര്‍ തന്നെ ചതിക്കുമെന്ന് ദിയ കൃഷ്ണ കരുതിയിരുന്നില്ലെന്ന് ദിയയുടെ അമ്മ സിന്ധു കൃഷ്ണ പറയുന്നു. ദിയയുടെ വളകാപ്പ് ചടങ്ങില്‍ ആരോപണ വിധേയരായ ജീവനക്കാര്‍ പങ്കെടുത്തിരുന്നു. ഏകദേശം 69 ലക്ഷം രൂപ ഇവര്‍ തട്ടിച്ചെന്നാണ് ദിയയും കൃഷ്ണകുമാറും ആരോപിക്കുന്നത്. 
 
ജീവനക്കാരുടെ തട്ടിപ്പിനെ കുറിച്ച് ആദ്യം സംശയം തോന്നിയത് ദിയയുടെ അനുജത്തി ഇഷാനി കൃഷ്ണയ്ക്കു ആണെന്ന് സിന്ധു കൃഷ്ണകുമാര്‍ പറയുന്നു. ദിയ കൃഷ്ണയുടെ കസ്റ്റമേഴ്‌സില്‍ ഒരാള്‍ ഇഷാനി കൃഷ്ണയുടെ കൂട്ടുകാരിയായിരുന്നു. ഒരു ദിവസം തിരുവനന്തപുരം നഗരത്തിലെ ഷോപ്പില്‍ നിന്നും ആഭരണം വാങ്ങിയ ശേഷം, പണമടച്ചതില്‍ സുഹൃത്തിനും സംശയം തോന്നി. ക്യുആര്‍ (QR Code) കോഡില്‍ ചില പ്രശ്‌നങ്ങളുള്ളതായി ഈ സുഹൃത്ത് ഇഷാനിയോടു പറഞ്ഞു. ഇഷാനിയുടെ ഇടപെടലാണ് പിന്നീട് അന്വേഷണത്തിലേക്ക് എത്തിയത്. കടയിലെ ജീവനക്കാരികളുടെ ക്യുആര്‍ കോഡ് ആണ് ഷോപ്പില്‍ വെച്ചിരിക്കുന്നതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. 

Diya Krishna
 
അതേസമയം ദിയ കൃഷ്ണയുടെ ആഭരണക്കടയില്‍ നിന്ന് വനിതാ ജീവനക്കാരുടെ അക്കൗണ്ടിലേക്കു ക്യുആര്‍ കോഡ് വഴി 66 ലക്ഷം രൂപ എത്തിയതായി പൊലീസ് കണ്ടെത്തി. ഈ പണം എങ്ങനെ വന്നു, ഇത് ചെലവഴിച്ചത് എങ്ങനെ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കാണ് പൊലീസിനു ഉത്തരം ലഭിക്കേണ്ടത്. മൂന്ന് ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതില്‍ നിന്നാണ് ഈ കണക്കുകള്‍ പൊലീസിനു ലഭിച്ചത്. 
 
ഇതുസംബന്ധിച്ച് വനിതാ ജീവനക്കാരുടെ മൊഴിയെടുക്കാനായി തിങ്കളാഴ്ച രാത്രി പൊലീസ് ഇവരുടെ വീടുകളില്‍ എത്തിയെങ്കിലും ഇവര്‍ സ്ഥലത്തില്ലായിരുന്നു. ഇന്നലെ ഹാജരാകാന്‍ നിര്‍ദേശിച്ചെങ്കിലും എത്തിയില്ല. മൂന്ന് പേരും സ്ഥലത്തില്ലെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. 66 ലക്ഷം അക്കൗണ്ടിലേക്കു എത്തിയതിനു രേഖകള്‍ ഉണ്ടെങ്കിലും ആ പമം ചെലവഴിച്ചത് എങ്ങനെയെന്നാണ് പൊലീസിനു അറിയേണ്ടത്. നികുതി വെട്ടിക്കാനായി ദിയ പറഞ്ഞിട്ടാണ് പണം തങ്ങള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതെന്നും പണം പിന്‍വലിച്ച് ദിയയ്ക്കു തിരിച്ചുനല്‍കിയെന്നുമാണ് മൂവരുടെയും മൊഴി. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളെ ദിയ കൃഷ്ണ തള്ളുന്നുണ്ട്. 
 
ജീവനക്കാരികള്‍ പലപ്പോഴും പണം പിന്‍വലിച്ചതായി പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ ബന്ധുക്കള്‍ക്ക് പണം അക്കൗണ്ട് വഴി ഇവര്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇതേ കുറിച്ച് ചോദിച്ചറിയാനാണ് മൂവരോടും ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചത്. 
 
അതേസമയം നികുതി അടച്ചതിന്റെ വിവരങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ പൊലീസ് ദിയ കൃഷ്ണയോടു ആവശ്യപ്പെട്ടിട്ടുണ്ട്. ദിയ കൃഷ്ണയുടെ ഓഡിറ്ററോടും സ്റ്റേഷനില്‍ എത്താന്‍ പൊലീസ് നിര്‍ദേശിച്ചു. നികുതിയടച്ചതിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ദിയയും കൃഷ്ണകുമാറും പ്രതികരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

അടുത്ത ലേഖനം
Show comments