Select Your Language

Notifications

webdunia
webdunia
webdunia
webdunia

താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

അന്വേഷണവുമായി വിദ്യാര്‍ത്ഥികള്‍ സഹകരിക്കുമെന്ന് മാതാപിതാക്കള്‍ സത്യവാങ്മൂലം നല്‍കുകയും വേണം.

High Court grants bail

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 11 ജൂണ്‍ 2025 (11:14 IST)
താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറുവിദ്യാര്‍ത്ഥികള്‍ക്കും ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ ബോണ്ട് നല്‍കണം, അന്വേഷണവുമായി വിദ്യാര്‍ത്ഥികള്‍ സഹകരിക്കുമെന്ന് മാതാപിതാക്കള്‍ സത്യവാങ്മൂലം നല്‍കുകയും വേണം. 
 
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങള്‍ ഏര്‍പ്പെടരുത്, രാജ്യം വിട്ടുപോകരുത്, ക്രിമിനല്‍ സ്വഭാവമുള്ള ആളുകളുമായി സമ്പര്‍ക്കം ഉണ്ടാക്കാന്‍ അനുവദിക്കരുത് എന്നീ ഉപാധികളോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 27ന് മര്‍ദ്ദനമേറ്റ് കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവെയാണ് ഷഹബാസ് മരണപ്പെട്ടത്. മാര്‍ച്ച് ഒന്നിനായിരുന്നു മരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എവറസ്റ്റ് കൊടുമുടിക്ക് സമീപം കണ്ടെത്തിയത് രാജവെമ്പാല അടക്കമുള്ള 10 പാമ്പുകളെ; ആഗോള താപനത്തിന്റെ പ്രത്യാഘാതമെന്ന് കാലാവസ്ഥ വിദഗ്ധര്‍