Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാളെ കടകൾ തുറക്കും, ഹർത്താലുമായി സഹകരിക്കില്ല: വ്യാപാര വ്യവസായി ഏകോപന സമിതി

നാളെ കടകൾ തുറക്കും, ഹർത്താലുമായി സഹകരിക്കില്ല: വ്യാപാര വ്യവസായി ഏകോപന സമിതി
, ബുധന്‍, 2 ജനുവരി 2019 (14:23 IST)
ശബരിമലയിൽ യുവതികൾ കയറിയതിൽ പ്രതിഷേധിച്ച് നാളെ ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപര വ്യവസായി ഏകോപന സമിതി. പതിവു പോലെ കടകള്‍ തുറക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. 
 
നേരത്തെ തന്നെ ഇവർ അറിയിച്ചിരുന്നതാണ് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടുള്ള ഒരു സമരത്തിലും സഹകരിക്കില്ല എന്നുള്ളത്. ഹര്‍ത്താലിനെ ശക്തമായി നേരിടാനും നിയമനടപടികളിലേക്ക് നീങ്ങാനുമാണ് കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ തീരുമാനം.
 
ഭാവിയില്‍ അപ്രതീക്ഷിത ഹര്‍ത്താലുകളുമായി സഹകരിക്കില്ലെന്ന് സ്വകാര്യ ബസുടമകളുടെ സംഘടനയായ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും നിലപാട് സ്വീകരിച്ചു. പക്ഷേ നാളെ സ്വകാര്യ ബസുകള്‍ നിരത്തില്‍ ഇറക്കുന്ന കാര്യത്തില്‍ വ്യക്തതയില്ല. 
 
രാഷ്ട്രീയ നേട്ടത്തിനായും അപ്രതീക്ഷിതമായും പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകളില്‍ ഇനി മുതല്‍ പങ്കെടുക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനും നിലപാട് സ്വീകരിച്ചിട്ടുണ്ട്. നാളത്തെ ഹർത്താലിൽ ഹോട്ടലുകാരും പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവതികളുടെ ശബരിമല ദർശനത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താൽ