Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്കൂൾ സമയത്ത് ഒരു യോഗവും വേണ്ട, പിടിഐ സ്റ്റാഫ് മീറ്റിങ്ങുകൾ വിലക്കി സർക്കാർ ഉത്തരവ്

School time

അഭിറാം മനോഹർ

, ഞായര്‍, 29 സെപ്‌റ്റംബര്‍ 2024 (15:18 IST)
വിദ്യാര്‍ഥികളുടെ പഠനസമയം തടസപ്പെടുത്തികൊണ്ടുള്ള യാതൊരു പരിപാടികളും ഇനി സ്‌കൂളുകളില്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തര്‍വ്. പിടിഐ, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി(എസ്എംസി),അധ്യാപകയോഗങ്ങള്‍,യാത്രയയപ്പ് തുടങ്ങിയവ സ്‌കൂള്‍ പ്രവര്‍ത്തിസമയത്ത് നടത്തുന്നത് പഠനസമയത്ത് നഷ്ടമുണ്ടാക്കുമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊതുവിദ്യഭ്യാസ ഡയറക്ടറുടെ ഉത്തരവ്.
 
സ്‌കൂളുകളില്‍ നിന്ന് വിരമിക്കുന്ന ജീവനക്കാര്‍ക്കുള്ള യാത്രയയപ്പ് യോഗങ്ങളും അനുബന്ധ പരിപാടികളും പ്രവര്‍ത്തി സമയത്തിന് മുന്‍പോ അതിന് ശേഷമോ നടത്തണം. അധ്യയന സമയം കുട്ടികളുടെ പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായി തന്നെ പ്രയോജനപ്പെടുത്തണം. യോഗങ്ങളും മറ്റ് പരിപാടികളും നടത്തുന്ന കാരണം അധ്യയന സമയം നഷ്ടമാകുന്നെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടിൽ അതിക്രമിച്ചു കയറി 70 കാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ