ഡോക്ടറെ തല്ലിയ സംഭവം; സമരം പിൻവലിച്ചു, 200 പേർക്കെതിരെ കേസെടുക്കും
ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്നാരോപിച്ച് രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ തല്ലിയ സംഭവത്തിൽ ഏഴു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. സംഭവത്തിൽ പങ്കാളികളായ 200 പേർക്കെതിരെയും കേസെടുക്കും. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഡോക്ടർമാർ സമരം പിൻവ
ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്നാരോപിച്ച് രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ തല്ലിയ സംഭവത്തിൽ ഏഴു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. സംഭവത്തിൽ പങ്കാളികളായ 200 പേർക്കെതിരെയും കേസെടുക്കും. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഡോക്ടർമാർ സമരം പിൻവലിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് ഐഎംഐ, കെജിഎംഒഎ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ പ്രതികളെ കണ്ടെത്തുകയും നിയമപരമായി അവർക്കെതിരെ നീങ്ങിയതുകൊണ്ടും സമരം പിൻവലിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ ആലപ്പുഴയിൽ ഡോക്ടർമാർ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു.