ശാസ്താംകോട്ടയില്‍ കഴിഞ്ഞദിവസം രണ്ടു വീട്ടമ്മമാരെ കടിച്ച തെരുവ് നായ ചത്തു; പേവിഷബാധയെന്ന് സംശയം

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 11 സെപ്‌റ്റംബര്‍ 2022 (15:37 IST)
ശാസ്താംകോട്ടയില്‍ കഴിഞ്ഞദിവസം രണ്ടു വീട്ടമ്മമാരെ കടിച്ച തെരുവ് നായ ചത്തു. നായക്ക് പേവിഷബാധ എന്ന് സംശയിക്കുന്നു. ശാസ്താംകോട്ടയിലെ പതിനാറാം വാര്‍ഡിലെ വീട്ടമ്മമാരെയാണ് നായ കടിച്ചത്. ഇവര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെയും മറ്റു നായകളെയും ഇതേ നായ കടിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. നായക്ക് പേവിഷബാധയുണ്ടെന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്.
 
അതേസമയം കോഴിക്കോട് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചു. കോഴിക്കോട് വിലങ്ങാട് സ്വദേശി ജയന്റെ മകന്‍ ജയസൂര്യയെയാണ് നായ കടിച്ചത്. സഹോദരനോടൊപ്പം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. പരിക്കേറ്റ കുട്ടിയെ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

വയനാട് തുരങ്കപാതയുടെ നിര്‍മ്മാണത്തിനെതിരെ പ്രകൃതി സംരക്ഷണ സമിതി സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

എസ്ഐആറിൽ പണിവാങ്ങുക ബിജെപിയോ?, വട്ടിയൂർക്കാവിലും നേമത്തും വോട്ട് കുറഞ്ഞു, കൂടിയത് മലപ്പുറത്തും വടക്കൻ ജില്ലകളിലും

പാക് - അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം, ഏറ്റുമുട്ടലിൽ 6 പാക് സൈനികർ കൊല്ലപ്പെട്ടെന്ന് താലിബാൻ

അടുത്ത ലേഖനം
Show comments